Loading ...

Home Gulf

അനധികൃത താമസക്കാരെ പിടികൂടുന്നതിന് ആഭ്യന്തരമന്ത്രാലയം ശക്തമായ പരിശോധനയ്ക്ക് ഒരുങ്ങുന്നു

കുവൈറ്റ് : കുവൈറ്റില്‍ അനധികൃത താമസക്കാരെ പിടികൂടുന്നതിന് ആഭ്യന്തരമന്ത്രാലയം ശക്തമായ പരിശോധനയ്ക്ക് ഒരുങ്ങുന്നു .ഏപ്രിൽ 28ന് അവസാനിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി 57000 പേർ നാടുവിടുകയോ ഇഖാമ സാധുതയുള്ളതാക്കുകയോ ചെയ്‌തെങ്കിലും ഒരുലക്ഷത്തിലേറെ ആളുകൾ നിയമലംഘകരായി ഇനിയും രാജ്യത്തുണ്ടെന്നാണ് മന്ത്രാലയത്തിന്റെ നിഗമനം.
വ്യവസായ മേഖലകൾ, സ്വകാര്യ പാർപ്പിടമേഖലകളിലെ ബാച്ച്‌ലർ താമസയിടങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാകും പരിശോധന.

മുൻ‌കാല പരിശോധനകളെക്കാൾ ശക്തമായ രീതിയിലുള്ള പരിശോധനയ്ക്കായി പദ്ധതി തയാറാക്കുന്നുണ്ടെന്ന് മന്ത്രാലയം അണ്ടർസെക്രട്ടറി ലഫ്.ജനറൽ ഇസാം അൽ നഹാം അറിയിച്ചു. ഇഖാമ നിയമലംഘകർക്ക് പുറമെ വിവിധ കേസുകളിൽ പിടികിട്ടാനുള്ളവർക്കു വേണ്ടി കൂടിയാകും പരിശോധന.

Related News