Loading ...

Home Music

അമ്മയുടെ പാട്ടുപെട്ടിയിലെ ഗന്ധര്‍വന്മാര്‍

അമ്മയുടെ തലമുറയിലെ അംഗനമാരോട് ഒരു കാര്യത്തില്‍ വലിയ അസൂയ തോന്നിയിട്ടുണ്ട്. യേശുദാസെന്ന ശുഭ്രവസ്ത്രധാരിയായ, യുവഗായകന്‍ മലയാളത്തെ ഗന്ധര്‍വ ശബ്​ദത്തി​​​​​​െന്‍റ ദേവലോകരഥത്തിലേറ്റി, ആരും തുറക്കാത്ത മായാജാലകവാതിലുകള്‍ തുറന്ന്, ഗാനലോലവീചികളില്‍ പാമരനാം പാട്ടുകാരനായി വേണുവൂതുമ്ബോള്‍ , ജയചന്ദ്രന്‍ എന്ന ഭാവഗായകന്‍ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി അനുരാഗ ഗാനം പോലെ.. അഴകി​​​​​​െന്‍റ അലപോലെ വന്ന് 'പണിഞ്ഞിട്ടും പണിഞ്ഞിട്ടും പണി തീരാത്തൊരു 'സംഗീത മന്ദിരം' പടുത്തു വെക്കുമ്ബോള്‍, ബാഷ്പധാര വടിച്ചെടുത്തു കുണുക്കു തീര്‍ത്ത്, മാറില്‍ തുഷാരഹാരം ചാര്‍ത്തി, പാല്‍ക്കടല്‍ത്തിരകളില്‍ അലക്കിയെടുത്ത പൂനിലാപ്പുടവ ചുറ്റി, കണ്ണില്‍ താരകയും നീലത്താമരയും കൊണ്ടു നടന്ന, ചിരിക്കുമ്ബോള്‍ മുത്ത് പൊഴിക്കുന്ന പ്രേമഭിക്ഷുകികളും രൂപവതികളും മഞ്ജൂഭാഷിണികളും ആയി വിരാജിച്ചവരോട്​ എങ്ങനെ അസൂയ തോന്നാതിരിക്കും!അമ്മയോട് പിന്നേയുമുണ്ടായിരുന്നു ഒരു കുഞ്ഞസൂയ. പണ്ടൊരിക്കല്‍ ദുബായില്‍ നിന്നും നാട്ടിലേക്ക് യാത്രചെയ്യുമ്ബോള്‍ വിമാനത്തില്‍ അമ്മയുടെ കൂടെ യാത്ര ചെയ്യാനെത്തിയത് മറ്റാരുമല്ല സാക്ഷാല്‍ യേശുദാസാണ്. അന്ന് അമ്മയുടെ കൈയില്‍ നാട്ടിലേക്ക് കൊണ്ടു പോകുന്ന ഒരു പുതിയ അക്കായ് ടേപ് റെക്കോര്‍ഡര്‍ ഉണ്ട്. 'എന്‍്റെ കൈയിലെ ടേപ്​ റെക്കോര്‍ഡര്‍ കണ്ട് യേശുദാസ് വിചാരിച്ചു കാണും...എന്‍്റെ പാട്ടു കേള്‍ക്കാനല്ലേ ...കൊണ്ടുപോകുന്നത്...' എന്ന് പറയുമ്ബോഴെല്ലാം അമ്മയുടെ മുഖത്ത് 'പതിനാലാം രാവുദിച്ചിരുന്നു'. വാണി ജയറാം, പി. സുശീല, എസ്​. ജാനകിവനിതയില്‍ വന്നുകൊണ്ടിരുന്ന പ്രഭാ യേശുദാസിന്റെ ഓര്‍മക്കുറിപ്പുകള്‍ ആവേശത്തോടെ വായിച്ചിരുന്നു അമ്മ. അതില്‍, ഏതോ സംഗീത സദസ്സില്‍ നിന്ന് ദാസേട്ടന്‍ 'എഴുന്നേല്‍ക്കൂ സഖീ.. എഴുന്നേല്‍ക്കൂ.' എന്ന് പാടിയതും പ്രഭ ചേച്ചി സദസ്സില്‍ നിന്ന്​ അറിയാതെ എഴുന്നേറ്റതും വായിച്ച്‌ അമ്മ മന്ദഹസിക്കുന്നത് എനിക്കിപ്പോഴും ഓര്‍മയുണ്ട്.അമ്മ നാട്ടില്‍ വന്നു താമസമാക്കുമ്ബോള്‍ പാട്ടു കസറ്റുകളുടെ ഒരു വലിയ നിധി പേടകം തന്നെ കൈയിലുണ്ടായിരുന്നു. അതൂ കൂടാതെ എപ്പോഴും ആകാശവാണിയിലൂടെ പാട്ടിന്‍്റെ പാലാഴി കടഞ്ഞിരിക്കലായിരുന്നു അമ്മയുടെ പ്രധാന വിനോദം. അന്നൊന്നും ഞങ്ങള്‍ ചുമരുകളിലെ ക്ലോക്കുകളില്‍ സമയം നോക്കിയിരുന്നില്ല. ആകാശവാണിയിലെ പരിപാടികള്‍ക്കനുസരിച്ചായിരുന്നു വീട്ടിലെ ടൈം ടേബിളുകള്‍ അമ്മ ക്രമീകരിച്ചിരുന്നത്​. മുടങ്ങാതെ ചലച്ചിത്രഗാനങ്ങള്‍ കേട്ടിരുന്ന, ഞായറാഴ്ച രാത്രി രഞ്ജിനി കേട്ടു മാത്രം ഉറക്കത്തിലേക്ക് പോയിരുന്ന കാലം. വൈകീട്ട് ഇത്തിരി നേരത്തേക്ക് മാത്രം തിരുവനന്തപുരം ദൂരദര്‍ശന്റെ പ്രക്ഷേപണം എത്തിനോക്കി പോയിട്ടും ആകാശവാണിയുടെ പ്രാധാന്യം ഒട്ടും കുറഞ്ഞിരുന്നില്ല.സ്ക്കൂള്‍ കാലത്ത് സ്റ്റേജില്‍ 'തുമ്ബീ.. തുമ്ബീ.. വാ വാ...' എന്ന പാട്ടിന് നൃത്തം വെച്ചതിന്‍്റെ ഓര്‍മ അമ്മ പറയുമ്ബോള്‍ പട്ടുറുമാലും ചുറ്റി പച്ചക്കമ്ബിളി ചുറ്റി നാടു നീളെ പാറി നടക്കുന്ന തുമ്ബിയോട് 'എന്റച്ഛനെ അവിടെ കണ്ടോ .?: എന്ന് ചോദിക്കുന്ന കുട്ടിയെ ഓര്‍ത്തും, അധികം വൈകാതെ സ്വന്തം അച്ഛനെ നഷ്ട്ടപ്പെട്ട അമ്മയെ ഓര്‍ത്തും എനിക്ക് സങ്കടം വരും.ഇന്നലെ മയങ്ങുമ്ബോള്‍ ഒരു മണിക്കിനാവിന്‍്റെ പൊന്നിഞ്ചിലമ്ബൊലി കേട്ടുണര്‍ന്നതിനെ പറ്റി അമ്മ പാടുമ്ബോള്‍ മണിക്കിടാവെന്നാണ് ഞാനന്നൊക്കെ കേട്ടിരുന്നത്. കിങ്ങിണിയിട്ടോടി വരുന്ന ഒരു കുഞ്ഞുകുട്ടി എന്‍്റെ സങ്കല്പത്തില്‍ നിറയും. 'കാട്ടാറിനെന്തിനു പാദസരം എന്‍ കണ്മണിക്കെന്തിനാഭരണം' എന്നമ്മ താടിയില്‍ നുള്ളി കൊഞ്ചിക്കുമ്ബോള്‍ എനിക്ക് അനല്‍പമായ സന്തോഷമുണ്ടായിരുന്നു.
 ശ്രീകുമാരന്‍ തമ്ബി, പി. ഭാസ്​കരന്‍, വയലാര്‍ രാമവര്‍മദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകമായി ഭൂമിയിലെത്തി കന്യകയുടെ മനസ്സില്‍ ചന്ദ്രോല്‍സവമായി കൊടിയേറുന്ന ഗന്ധര്‍വനെ ഞങ്ങളൊക്കെ അഭ്രപാളിയില്‍ കാണും മുമ്ബേ മലയാള സിനിമയില്‍ ഒഴുകുമീ വെണ്ണീലാപാലരുവി ഒരു നിമിഷം കൊണ്ട് യമുനയാക്കുന്ന , ഉണരുമീ സര്‍പ്പലതാസദനം ഒരു നിമിഷം കൊണ്ടൊരു മഥുരയാക്കുന്ന 'ഗന്ധര്‍വക്ഷേത്രത്തി' ലെ ഗന്ധര്‍വ​​​​​​െന്‍റയും പെണ്‍ക്കിടാവി​​​​​​െന്‍റയ​ും കഥ അമ്മ പറഞ്ഞാണ് കേട്ടത്. 'ഇന്ദുമുഖീ ഇന്നു രാവില്‍ എന്തു ചെയ്വൂ നീ...' എന്നു ചോദിക്കുന്ന വിരഹിയായ കാമുക​​​​​​െന്‍റ 'മുത്തശ്ശി' കഥയും അമ്മ പറഞ്ഞാണ് കേട്ടത്.വളരെ പഴയ പാട്ടുകള്‍ കൂടുതലും കേട്ടിരിക്കുന്നത് അച്ഛയുടെ ചുണ്ടില്‍ നിന്നാണ്. അച്ഛയിലെത്തുമ്ബോള്‍ പാട്ടി​​​​​​െന്‍റ ഭാവവും മാറും. പൈനാപ്പിള്‍ പോലെ പാല്‍പ്പായസം പോലെ ഇരിക്കുന്ന പെണ്ണിനെ പറ്റിയും നഞ്ചുവാങ്ങി തിന്നാന്‍ പോലും കൈയില്‍ നയാപൈസയില്ലാത്ത സങ്കടം കേട്ടതും പുകവണ്ടിയെ പോലെ കരളില്‍ തീയും കൊണ്ടു നടക്കുന്നവ​​​​​​െന്‍റ ദുരിതം കേട്ടതും കണ്മണിയെ കെട്ടുന്ന കാലത്ത് നൂറിന്‍്റെ നോട്ടുകൊണ്ട് ആറാട്ടു നടത്താന്‍ കാത്തിരിക്കുന്ന കെട്ടിയില്ലെങ്കില്‍ കണ്ണീരില്‍ നീരാട്ടാകുമെന്നും പറയുന്ന കാമുകനെ കേട്ടതും, വീട്ടുകാരിയായി വരുവാന്‍ പാട്ടുകാരിപ്പെണ്ണിനെ ക്ഷണിക്കുന്നത് കേട്ടതും, കല്ല്യാണമോതിരം കൈമാറും നേരം കള്ളക്കണ്ണ് നീട്ടി കള്ളിയെ പോലെ നോക്കുന്നവളെ കുറിച്ച്‌ കേട്ടതും, കടലില്‍ ചെന്ന് കാമുകനെ കണ്ട് കല്ല്യാണമറിയിക്കുന്ന പെരിയാറിനെ കുറിച്ചു കേട്ടതും അച്ഛയില്‍ നിന്നാണ്.മലയാളത്തിലെ പല ക്ലാസിക്കുകള്‍ അച്ഛ ഇഷ്ടത്തോടെ ചേര്‍ത്തു വെച്ചിരുന്നു. . മാണിക്യവീണയുമായ് മനസ്സിന്‍്റെ താമരപൂവില്‍ വിടര്‍ന്നവളും കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും പാട്ടിന്‍്റെ പാലാഴി തീര്‍ത്തവളും നാദബ്രഹ്മത്തിന്‍ സാഗരം നീന്തി വരുന്ന നാദസുന്ദരിമാരും പരിചിതരായതും അച്ഛയില്‍ നിന്നു തന്നെ. രാവിലെ ഉണരാന്‍ മടിച്ചു സുഖിച്ചുറങ്ങുമ്ബോള്‍ അച്ഛ മുറിയിലെ ഫാന്‍ ഓഫാക്കി 'ഉണരുണരൂ ഉണ്ണിക്കണ്ണാ..' എന്നുറക്കെ പാടി ഞങ്ങളെ പരിഭവിപ്പിച്ചിരുന്നു.. പിണങ്ങുമ്ബോഴൊക്കെ 'മുന്‍ കോപക്കാരീ." എന്നോ 'ചട്ടമ്ബിക്കല്ല്യാണി' എന്നോ പാടി എ​​​​​​െന്‍റ ശുണ്ഠി മൂപ്പിച്ചിരുന്നു. അമ്മയെ ഒരിക്കല്‍ പോലും പേരു ചൊല്ലി വിളിക്കാത്ത അച്ഛ കളിയായി 'പന്യ്ക്കലെ തത്തേ.' (അമ്മയുടെ വീട്ടുപേരാണ്​ പനയ്​ക്കല്‍) പാടിയിരുന്നു.അങ്ങനെ മലയാള സിനിമാ ഗാനശാഖയുടെ ഏഴിലം പാലകള്‍ പൂത്തുനില്‍ക്കുന്ന പൂമരങ്ങള്‍ കുടപ്പിടിച്ച പാലരുവിക്കരയിലൂടെ, നടന്നു നടന്നാണ് അക്കലത്ത്​ ഏതാണ്ടെല്ലാവരെയും പോലെ ഞങ്ങളും വളര്‍ന്നത്. അച്ഛയുടെയും അമ്മയുടെയും പാട്ടുസ്നേഹം തന്നെയായിരുന്നു ആ നടത്തത്തിന് തുണയായത്.വളരെ പഴയ ചില സിനിമകളുടെ വീഡിയോ കസറ്റുകളുണ്ടായിരുന്നു വീട്ടില്‍. അതില്‍ എനിക്കന്യമായിരുന്ന ഏതോ ഒരു കാലത്ത് കുയിലിനെ തേടി കുതിച്ചു പായുന്ന പട്ടുക്കുപ്പയക്കാരനായ സത്യനെ കുറിച്ച്‌ നഖം കടിച്ചു പാടുന്ന മിസ് കുമാരിയും വേലിക്കല്‍ നിന്ന് കിളിച്ചുണ്ടന്‍ മാമ്ബഴം കടിച്ചു കൊണ്ടു കിന്നാരം പറഞ്ഞവനെ കുറിച്ച്‌ പാട്ടും പാടി വെളുക്കുമ്ബോള്‍ കുളിക്കുവാന്‍ പോകുന്ന ഷീലയും പുള്ളിമാനല്ല മയിലല്ല..മധുരക്കരിമ്ബല്ലാത്ത മാരിവില്ലൊത്തപെണ്ണായി അംബികയും കുട്ടികളെ ചേര്‍ത്തു നിര്‍ത്ത് പച്ചമലയിലെ പവിഴമലയിലെ പട്ടുടുത്ത താഴ്വരയിലെ കൃഷ്ണമൃഗങ്ങളെ കുറിച്ച്‌ പാടുന്ന രാഗിണിയും ഉണ്ടായിരുന്നു.. ദൂരദര്‍ശനില്‍ വ്യാഴാഴ്​ച​േതാറും എത്തുന്ന ചിത്രഗീതത്തിലെ ആദ്യത്തെ രണ്ടോ മൂന്നോ പുതിയ പാട്ടുകള്‍ക്കൊടുവില്‍ തെളിയുന്ന ചില ബ്ലാക്ക്​ ആന്‍റ്​ വൈറ്റ്​ ദൃശ്യങ്ങള്‍ കൂടെ കഴിഞ്ഞാല്‍ അന്ന് പഴയ പാട്ടുകള്‍ കേള്‍ക്കാന്‍ മാത്രമുള്ളതായിരുന്നു.
കേട്ടു കേട്ടു ആയിരം ഭാവനകള്‍ വിടര്‍ത്തിയ ഗാനങ്ങളുടെ ദൃശ്യങ്ങള്‍ ശരിക്കും കാണാന്‍ കഴിഞ്ഞത് വര്‍ഷങ്ങള്‍ക്ക് ശേഷം ഏഷ്യാനെറ്റ് അവതരിപ്പിച്ച 'പാട്ടുപെട്ടി' എന്ന പരിപാടിയിലും അതിനു ശേഷം പുതിയ കാലം തുറന്നു തന്ന യൂ ട്യൂബിന്റെ വിസ്മയലോകത്തുമാണ്​. സ്കൂളില്‍ കൂടെ പഠിച്ച കൂട്ടുകാരൊക്കെ കൂടുതല്‍ ഹിന്ദി പാട്ടുകളും പിന്നെ അതതു കാലത്തിറങ്ങുന്ന മലയാളം പാട്ടുകളും പാടിനടക്കുന്നവര്‍. കൂട്ടുകാരോടൊപ്പം അക്കാലത്തെ ഹിന്ദി സിനിമാഗാനങ്ങളിലൂടെ ഒന്നൊഴുകിയെങ്കിലും വളരെ പെട്ടെന്ന് തന്നെ പ്രിയമലയാളത്തി​​​​​​െന്‍റ മനോഹര തീരം മാടി വിളിച്ചു. നീ ഏതു കാലത്താണ് ജീവിക്കുന്നതെന്ന് കളിയാക്കുന്ന സ്നേഹിതര്‍ക്ക് മുന്നില്‍ 'അറിയില്ല നിങ്ങള്‍ക്കെ​​​​​​െന്‍റ അടങ്ങാത്ത മലയാള സ്നേഹം' എന്നുള്ളം ചിരിക്കും. പിന്നെയും കാലം ചെന്നപ്പോളാണ് പാട്ട് സ്നേഹം സൗഹൃദങ്ങള്‍ക്ക് മാനദണ്ഡമായതും ഈ പാട്ടുകളെ സ്നേഹിക്കാത്തൊരാള്‍ക്ക് ഒരിക്കലും എന്നെ പ്രണയപരാധീനയാക്കുവാന്‍ കഴിയില്ലെന്നും ഉള്‍വിളിയുണ്ടായതും.
 ​ശ്രീകുമാരന്‍ തമ്ബി, യേശുദാസ്​, സലില്‍ ചൗധരിയേശുദാസ്, ജയചന്ദ്രന്‍, എസ് ജാനകി, എ. എം രാജ, ബ്രഹ്മാനന്ദന്‍, പി. സുശീല എന്നിങ്ങനെയുള്ള ശബ്ദങ്ങളാണ് പഴയ മലയാള സിനിമാപാട്ടുകളുടെ സുവര്‍ണ്ണകാലത്തേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയതെങ്കിലും, ദക്ഷിണാമൂര്‍ത്തി സ്വാമിയും ബാബുരാജും ദേവരാജനും രാഘവന്‍ മാസ്റ്ററും എം.കെ അര്‍ജ്ജുനനും എം.എസ് വിശ്വനാഥനും എ.ടി ഉമ്മറും ഉഷാ ഖന്നയും സലില്‍ ചൗധരിയും തീര്‍ത്ത സംഗീത നിര്‍ഝരി കേട്ട് ഞാന്‍ തരിച്ചു നിന്നുവെങ്കിലും. പി. ഭാസ്കരനും വയലാറും ശ്രീകുമാരന്‍ തമ്ബിയും ഒ.എന്‍.വി യും യുസഫലി കേച്ചേരിയും മുല്ലനേഴിയും പൂവച്ചല്‍ ഖാദറും അങ്ങനെ കവികള്‍ അനേകം വിരിയിച്ച വാക്കുകളുടെ ഇന്ദ്രജാലം കണ്ട് നിത്യവിസ്മയത്തിലാകുകയായിരുന്നു. അവരെ​​​​​​െന്‍റ കളിത്തോണി എന്നെന്നേക്കുമായി അവിടെ കെട്ടിയിടുകയായിരുന്നു. അന്നു വായിച്ചിരുന്ന നോവലുകളും കഥകളും അതു പറഞ്ഞ കഥാകാരന്മാരോ കഥാകാരികളോ അല്ല..ഈ പാട്ടുകളുടെ സൗന്ദര്യം തന്നെയാണ് മലയാളഭാഷതന്‍ മാദകഭംഗി എനിക്ക് കാണിച്ചു തന്നതും എന്നെ അതികാല്‍പനികയും നിത്യപ്രണയിനിയുമാക്കിയതും.

മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണു പങ്കു വെച്ചുവെന്ന് പറഞ്ഞ് എന്നെ ചിന്തകയാക്കി. മറക്കാന്‍ പറയാന്‍ എന്തെളുപ്പം മണ്ണില്‍ പിറക്കാതിരിക്കലാണതിലെളുപ്പം എന്ന് ജീവിതതത്വം പഠിപ്പിച്ചു. ഓര്‍മകള്‍ മരിക്കുമോ ഓളങ്ങള്‍ നിലക്കുമോ എന്ന് ഓര്‍മകളുടെ തീവ്രത അനുഭവിപ്പിച്ചു. കളിക്കൂട്ടുകാരനെ മറന്നു പോയോ എന്നൊരറ്റ ചോദ്യത്തില്‍ വിരഹം തുടിച്ചു. ഇലഞ്ഞിപ്പൂമണമൊഴുകി വന്ന് ഇന്ദ്രിയങ്ങളെ തൊട്ടു. കലമാന്‍്റെ മിഴിയുള്ള കളിത്തത്തമ്മ മോഹിപ്പിച്ചു. രാഗവേദന വിങ്ങുമെന്‍ കൊച്ചു പ്രാണ തന്ദു പിടഞ്ഞു. ഇന്ദ്രനീലാഭ ചൂടും സുന്ദരിയുടെ മലര്‍മിഴിയുമായങ്ങനെ ഇണങ്ങി. എന്‍ സ്വപ്നരേണുക്കള്‍ പുഷ്പങ്ങളാക്കി എന്നും മാധവമുണര്‍ത്തി. വിപ്രലംഭശൃംഗാര നൃത്തമാടാന്‍ വരും വെണ്‍ചന്ദ്രലേഖയും പൂങ്കുലയ്ക്കുള്ളില്‍ വാടകക്ക് മുറിയെടുക്കുന്ന തരളഹൃദയവികാരലോലന്‍ തെന്നലും സൗരയൂഥത്തില്‍ വിടര്‍ന്നൊരു കല്യാണസൗഗന്ധികമായ ഭൂമിയും പ്രേമദൂതുമായ പോകുന്ന ശ്യാമമേഘവും അനഘസങ്കല്‍പഗായികയും വിസ്മയഭരിതയാക്കി. പാടത്തെ നെല്ലിനും തീരത്തെ തൈകള്‍ക്കും പാലും കൊണ്ടോടുന്ന പാവം ഭ്രാന്തത്തി പെണ്ണിനെ ഓര്‍ത്ത് നെഞ്ചു പൊട്ടി. ചില സന്ധ്യകളില്‍ എന്‍്റെ സൂര്യന്‍ എരിഞ്ഞടങ്ങി. മറ്റു ചിലപ്പോള്‍ സന്ധ്യയാം ഗോപസ്ത്രീതന്‍ മുഖം തുടുത്തതും കാളിന്ദിയില്‍ പൂനിലാവ് മയക്കമായതും ഞാന്‍ കണ്ടു. എടുക്കുമ്ബോളോന്ന് തൊടുക്കുമ്ബോള്‍ പത്ത് കൊളളുമ്ബോള്‍ ഒരു കോടിയാകുന്ന മാന്ത്രികവാക്കുകള്‍ കൊണ്ടവരെന്‍്റെ മനസ്സിനെ തടവിലാക്കി.
 à´Žà´‚.കെ. അര്‍ജുനന്‍, ദേവരാജന്‍ മാസ്​റ്റര്‍എനിക്ക് മുന്‍പേ നടന്നവരുടെ പാട്ടു ലോകത്തെ ചേര്‍ത്തു വെക്കുമ്ബോഴും എന്‍്റെ തലമുറക്ക് വളരുവാനും പൂവായ് വിരിയുവാനും സംഗീതവും കവിതയും വേണ്ടുമ്ബോലെ ഇണക്കിച്ചേര്‍ത്ത പാട്ടുകളുടെ ഒരു നിധിപേടകം കരുതി വെച്ചിരുന്നു കാലം. അവിടേക്ക് ശ്യാമും ജോണ്‍സണ്‍ മാഷും ഓസേപ്പച്ചനും രവീന്ദ്രനും à´Žà´‚ ജി. രാധാകൃഷ്ണനും ബോംബേ രവിയും കൈതപ്രവും ഗിരീഷ് പുത്തഞ്ചേരിയും ചിത്രയും സുജാതയും ഉണ്ണി മേനോനും ശ്രീകുമാറും വേണുഗോപാലും ബിജു നാരായണനും പുതിയ നൂറ്റാണ്ട് പിറക്കുമ്ബോള്‍ വിജയും മധുവും വിധുവും സുദീപും ജ്യോത്സ്നയും അങ്ങനെയങ്ങനെ എത്ര പേര്‍ ചേര്‍ന്ന് ഞങ്ങള്‍ക്കിരുന്നുണ്ണാന്‍ സംഗീത വിരുന്നൊരുക്കി. ശൈശവത്തിലെ ഏറ്റവും പഴകിയ ഓര്‍മയില്‍ അച്ഛ​​​​​​െന്‍റ മോളായി അമ്മയ്ക്ക് തേനായി മാനിനോടും മയിലിനോടും കന്നിവയല്‍ കിളിയോടുമൊപ്പം ഞാനുറങ്ങുന്നു. തെങ്ങിള നീരും തേന്മൊഴിയും മണ്ണില്‍ വിരിഞ്ഞ നിലാവുമായി അമ്മയുടെ മടിയിലിരിക്കുന്നു.. കണ്ണോട് കണ്ണോരം കണിമലരായിവീട്ടിലുലാവുന്നു.ഒരു പെണ്‍ക്കുട്ടിക്കാലത്തി​​​​​​െന്‍റ എല്ലാ ചാരുതയുമായി ചേച്ചിയോടൊപ്പം കണ്ണാംതുമ്ബിക്കു പിന്നാലെ ഓടുന്നു, വെള്ളാരംകല്ലു കൊണ്ട് ചില്ലുകളുണ്ടാക്കുന്നു. അപ്പൂപ്പന്‍ താടിയില്‍ ഉപ്പിട്ട് വെക്കുന്ന ചെപ്പടി വിദ്യകണ്ടും കരിമാറാലയില്‍ കളിയൂഞ്ഞാലിട്ടും തലകീഴായ് നീന്തിയുമെന്‍്റെ കുട്ടിക്കാലം തിമിര്‍ക്കുന്നു. നിലാവിന്‍്റെ പൂങ്കാവില്‍ നിശാപുഷ്പഗന്ധമായി വന്ന് മോതിരക്കൈവിരലുകളാല്‍ മുദ്രകള്‍ കാണിക്കുന്ന യക്ഷിയെ കണ്ടു പേടിക്കുന്നു. തൊട്ടാവാടിയോടിഷ്ടം പറഞ്ഞും വള്ളികുടിലില്‍ ഒളിച്ചിരുന്നും എന്‍്റെ ഏകാന്തസുന്ദര നിമിഷങ്ങള്‍ കടന്നു പോകുന്നു. ആരേയും ഭാവഗായകനാക്കുന്ന നക്ഷത്ര കന്യകളെ പോലും നമ്രശീര്‍ഷരാക്കുന്ന കേവലമര്‍ത്യഭാഷ കേള്‍ക്കാത്ത പെണ്‍കുട്ടി സ്ലോമോഷനില്‍ ഊഞ്ഞാലാടുമ്ബോള്‍ അവളോടൊപ്പം ഞാനും ആകാശത്തേക്കുയരുന്നു. എതൊരുഗ്ര തപസ്വിതന്‍ പ്രാണനിലാകെ കുളിരേകുന്ന അഗ്നിയായി പടരാന്‍ കഴിയുന്ന വൈശാലിയും ഉന്മത്ത കോകിലത്തിന്‍ ആലാപശ്രുതി കേള്‍ക്കേ പെണ്‍കുയില്‍ ചിറകടിച്ചതിന്‍ പൊരുളറിയാതെ നിന്ന മുനികുമാരനും ആയിരം തിരകളുണര്‍ന്ന് വിലാസഭാവമായി വിരഹിണീ വിധുവായി ഒഴുകുന്നവള്‍ക്ക് മുന്നില്‍ പ്രത്യക്ഷനാകുന്ന ഗന്ധര്‍വനും ഇന്ദുലേഖ കണ്‍ തുറന്ന സാന്ദ്ര രാവിലൂടെ കുതിറപ്പുറത്തേറിയും പുഴ നീന്തിക്കടന്നും ചന്ദനലേപസുഗന്ധമുള്ള ഉണ്ണിയാര്‍ച്ചയെ കാണാന്‍ പോകുന്ന ചന്തുവും നീലമേഘം നെഞ്ചിലേറ്റിയ പൊന്തരാകമായ രാധയും ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും കേളികളാടുന്ന വനമാലിയും അഞ്ചുശരങ്ങളും പോരാതെ നായികയുടെ à´šà´¿à´°à´¿ സായകമാക്കുന്ന മന്മഥനും ഞാനെന്ന പെണ്‍കുട്ടിയെ സങ്കല്‍പ്പവിഹായസിലേക്കുയര്‍ത്തിയിരുന്നു. ലേഖികയുടെ അമ്മസ്ക്കൂളിലേക്കും കോളജിലേക്കുമുള്ള ദീര്‍ഘയാത്രകളില്‍ അഴകിനൊരാമുഖമായ ഭാവമായി അതിലാരുമലിയുന്ന ഇന്ദ്രജാലമായി പാട്ടിന്‍്റെ ഈരടികള്‍ എപ്പോഴുമൂണ്ടായിരുന്നു ബാക്ഡ്രോപ്പില്‍. പഠിക്കാന്‍ പോകുന്നത് തന്നെ മടക്കയാത്രകളിലെ പാട്ടിന്‍്റെ കൂട്ടിനു വേണ്ടി കൂടിയായിരുന്നു. അങ്ങനെ പുലര്‍കാല സുന്ദര സ്വപ്നത്തിലെന്‍്റെ കൗമാരം പൂമ്ബാറ്റയായി പാറി നടന്നു. ഹിമബിന്ദു മുഖപടം ചാര്‍ത്തിയ പൂവിനെ മധുകരം മുകരാതെ ഉഴറുന്നതെന്നതെന്ന് അത്ഭുതപ്പെട്ടു. കാതരായായൊരു പക്ഷിയെന്‍ ജാലക വാതിലില്‍ മെല്ലെ ചിലച്ച നേരം അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്ന് മോഹിച്ചു. കിനാവിന്‍്റെ പടികടന്നു ആരും കൊതിക്കുന്നൊരാള്‍ വന്നു ചേരുന്നത് സ്വപ്നം കണ്ട് ഒരു അലസസുന്ദരീമണി എന്നുള്ളില്‍ സരസമായുറങ്ങി. 
നീയില്ലയെങ്കിലെന്‍ ജന്മമില്ലെന്ന് ആലോലമായി മൊഴിഞ്ഞിടാന്‍ വൃശ്ചിക രാവിന്‍റെ പിച്ചകപ്പന്തലില്‍ ഞാന്‍ കാത്തിരുന്നു. ആത്മാവില്‍ ചിറകുകുടഞ്ഞൊരഴകായി നീ അണയുമ്ബോള്‍ നിറമിഴിയില്‍ ഹിമകണമായി അലിയുകായായെന്‍ വിരഹം.
പാട്ടില്ലാതെ ഒരു നിമിഷവും കടന്നു പോയില്ല. ജീവിതത്ത്തിലെ ഓരോ ചിരിയിലും കണ്ണീരിലും ഓരോ പുലരിയിലും സന്ധ്യയിലും വെയിലിലും നിലാവിലും ഒരു പാട്ടിന്‍്റെ ഈരടി ഉള്ളില്‍ സ്പന്ദിച്ചുക്കൊണ്ടിരുന്നിരുന്നു. ഹൃദയം പാടിക്കൊണ്ടേയിരുന്നു. കെ.ജി ക്ലാസ്സില്‍ അക്ഷരവും അക്കവും മടുപ്പിച്ചപ്പോള്‍ ടീച്ചറോട് പറഞ്ഞു എനിക്ക് പാടണമെന്ന്. അന്ന് ഞാനൊരു പാട്ടുകാരിയല്ലെന്ന് ഒരു തിരിച്ചറിവുമില്ലാത്തതുകൊണ്ട് ഉള്ളിലിരുന്ന് തിങ്ങിയ വരികള്‍ ധൈര്യമായി പാടി 'തേനും വയമ്ബും..നാവില്‍ തൂകും വാനമ്ബാടി..' പിന്നീട് അത്തരം സാഹസങ്ങള്‍ക്കൊന്നും പുറപ്പെട്ടിട്ടില്ലെങ്കിലും കറന്റ് കട്ടിന്റെ സമയത്ത് വീട്ടില്‍ അന്താക്ഷരിക്കളിയായി പാട്ടു നിറയുമായിരുന്നു.. നിലാവ് വീണ മട്ടുപ്പാവിലിരുന്ന് അവന്‍ നീട്ടിയ പ്രണയോപഹാരവും ഒരു പാട്ടായിരുന്നു. 'മണി വിളക്ക് വേണ്ട മുകില്‍ കാണേണ്ട ഈ പ്രേമസല്ലാപം..
നീ മായല്ലേ മറയല്ലേ നീലനിലാവൊളിയെ..'
 കൈതപ്രംകോളേജ് യൂണിയന്‍ ഉദ്​ഘാടനത്തിന്​ കൈതപ്രം വരുന്ന ദിവസം അമ്മയെ ഒരു സര്‍ജറിക്കായി ആശുപത്രയില്‍ അഡ്മിറ്റ് ചെയ്യുകയാണ്. രണ്ടു ദിവസം കഴിഞ്ഞാണ് സര്‍ജറി. പ്രിയ കവിയെ ഞാന്‍ പോയി കാണണമെന്ന് അമ്മ നിര്‍ബന്ധിച്ചു. അന്ന് ക്ലാസ്സുമുറിയിലിരുന്ന് അമ്മ ഒരുക്കി തന്ന ചോറ്റുപാത്രം തുറക്കുമ്ബോള്‍ എനിക്ക് വിങ്ങി. അമ്മയില്ലാത്ത വീട്ടിലേക്ക് വൈകുന്നേരം കയറി വരുമ്ബോള്‍ ഓഡിറ്റോറിയത്തില്‍ കൈതപ്രം ആലപിച്ച വരികള്‍ എനിക്കൊപ്പമുണ്ടായിരുന്നു.
'ഇനിയെന്നു കാണുമെന്ന് പിടഞ്ഞു പോയി
എന്‍്റെ ഇടനെഞ്ചിലോര്‍മകള്‍ തുളുമ്ബിപ്പോയീ....'
രണ്ടു വര്‍ഷം കഴിഞ്ഞ് പിറന്നാള്‍ സമ്മാനമായി പുതിയൊരു പാട്ടുപെട്ടി വാങ്ങി തന്ന് പാട്ടുകളുടെ കൂട്ടിലെന്നെ തനിച്ചാക്കി മാനസസരസ്സുകളുടെ അക്കരയിലേക്ക്​ അമ്മ പറന്നു പോകുന്ന ദിവസം എന്തിനെന്നില്ലാതെയപ്പോള്‍ വടക്കേ തിണ്ണയിലിരുന്ന് മുറ്റത്തേക്ക് നോക്കുമ്ബോള്‍, ഒരിക്കലും പാടാറില്ലാത്ത ഏറേ കാലമായി ഓര്‍ക്കുക പോലും ചെയ്യാത്തൊരു പാട്ട് മനസ്സില്‍ വന്നു പെയ്തുക്കൊണ്ടിരുന്നിരുന്നു.
'എല്ലാം ഓര്‍മകള്‍... എല്ലാം ഓര്‍മകള്‍ ഇന്നീക്കുഴിയില്‍ മൂടി ഞാന്‍..
എന്നാലും എല്ലാം ചിരഞ്ജീവികള്‍...'
 രവീന്ദ്രന്‍ മാസ്​റ്റര്‍പിന്നെ ടെലിവിഷന്‍ ചാനലുകള്‍ എപ്പോഴൊക്കെ 'അമ്മയെ വേര്‍പ്പിരിഞ്ഞ പൈക്കിടാവിന്‍ ദുഖമോര്‍ക്കാതെ എങ്ങു നീ പോയി.' എന്നു ചോദിച്ചുവോ അപ്പോഴൊക്കെ നെഞ്ചു വിങ്ങി ഞാന്‍ അവിടെ നിന്നെഴുന്നേറ്റു. അമ്മ സമ്മാനിച്ച പാട്ടുപെട്ടിയില്‍ അമ്മക്ക് പ്രിയപ്പെട്ട ഗാനം കേട്ടുകേട്ട് പൊള്ളുന്ന ഓര്‍മ്മകളുടെ വേനലില്‍ ഏകാകിനിയായ വേഴാമ്ബലായി ഞാന്‍.
"ഈ വഴി ഹേമന്തമെത്ര വന്നു...
ഈറനുടുത്തു കൈക്കൂപ്പി നിന്നു.
എത്ര വസന്തങ്ങള്‍ നിന്‍്റെ മുന്നില്‍
പുഷ്പപാത്രങ്ങളില്‍ തേന്‍ പകര്‍ന്നു.
മായികാ മോഹമായി മാരിവില്‍ മാലയായി..
മായുന്നുവോ മായുന്നുവോ ഓര്‍മ്മകള്‍ കേഴുന്നുവോ."
കാലം പിന്നേയും ഇന്ദ്രജാലങ്ങള്‍ കാണിച്ചു. ഗുരുവായൂര്‍ അംബലത്തിലേക്ക് പുറപ്പെടും മുമ്ബ്​ കണ്ണാടിക്ക് മുന്‍പിലിരുന്ന് വധുവായി അണിഞ്ഞൊരുങ്ങുമ്ബോള്‍ പാട്ടുപെട്ടി പാടിക്കൊണ്ടിരുന്നു..
'നിന്‍ നീലക്കണ്ണില്‍ നാണം മഷിയെഴുതും യാമം...
ഈ മായക്കണ്ണന്‍ നീയാം മധുനുകരും നേരം .....
ഗോപീഹൃദയം തരളിതമായി...രാധാമാധവസംഗമമായി...'
നാളികേരത്തിന്‍്റെ നാട്ടില്‍ നിന്നും എന്‍്റെ നാഴിയിടങ്ങഴി മണ്ണില്‍ നിന്നും ഏറേ അകലെ പതിനാലാം രാവിലെ പാലാഴിത്തിരയിലെ മല്‍സ്യ കന്യകമാരണിയും ഇല്ലാത്ത മാണിക്ക്യക്കല്ലും തേടി കടലിനക്കരെ പോയി ജീവിക്കുമ്ബോഴും ഹൃദയം പാടിക്കൊണ്ടേയിരിക്കുന്നു. പ്രസവത്തിനായി പാതിരാവില്‍ ആശുപത്രിയിലേക്ക് യാത്രചെയ്യുമ്ബോഴും ഉള്ളില്‍ മലര്‍ കൊടി പോലുറങ്ങുന്നവളോട് പാട്ടുപെട്ടി പാടുന്നു
'ഉറങ്ങു ..കനവുകണ്ടുണരാനായി ഉഷസണയുമ്ബോള്‍..'
കാലമറിയാതെ ഞാനൊരമ്മയായി.എന്‍ മനസ്സിന്‍ ആലിലയില്‍ കണ്ണനുണ്ണിയായി അവളെ കിടത്തി എങ്ങനെ ഞാനുറക്കേണ്ടുവെന്ന് അമ്മ മനസ്സ് ആവലാതികൊള്ളുന്നു. സ്നേഹം കൊണ്ടൊരു തോണിയുണ്ടാക്കി കാലത്തിന്‍ അറ്റത്തേക്ക് പോകാന്‍ ഞാനവളെ പഠിപ്പിക്കുന്നു. മാമലകള്‍ക്കപുറത്തുള്ള മരതകപ്പട്ടുടുത്ത മലയാളമെന്ന നാടിനെ കുറിച്ച്‌ അവളോട് പറയുന്നു. ഓരോ അവധികാലത്തിലേക്കും പെട്ടിയൊരുക്കുമ്ബോള്‍ 'തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും കൊതിക്കുന്നു." രോഗശയ്യയില്‍ പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍ തനിയെ കിടന്നു മിഴിവാര്‍ക്കവേ ഒരു നേര്‍ത്ത തെന്നലലിവോടെ വന്നു നെറുകില്‍ തലോടി മായുന്നു . ചിലപ്പോള്‍ മൗനം പറന്നു പറന്നു വന്നെന്‍്റെ മണ്‍വീണയില്‍ ചേക്കേറുന്നു. ചിലപ്പോള്‍ ഹൃദയം തിരയിളക്കുന്ന മഞ്​ജു വേഷങ്ങളോടൊപ്പം ആനന്ദനടനമാടുന്നു.
 കെ.എസ്​. ചിത്രപുതിയ പാട്ടുകളും പാട്ടുകാരും കടന്നു വരുന്നു. അവയില്‍ അപൂര്‍വം ചിലത് ഹൃദയത്തിന്‍ മധുപാത്രം നിറച്ച്‌ വെക്കും. ഭൂരിഭാഗവും ഒരു തേന്തുള്ളി പോലുമാവാതെ തെറിച്ചു പോകുന്നു. വരികളെ 'ഓവര്‍ലാപ്പ്' ചെയ്യുന്ന ബഹളങ്ങളില്‍ നിന്നൊരു വാക്കു പോലും തിരിഞ്ഞു കിട്ടാതെയായി. കാലം ചെന്നപ്പോള്‍ സിനിമാപാട്ടുകള്‍ അത്ഭ്ത സുന്ദരകാഴ്ചകളുടേത് മാത്രമായി. പുരികമിളക്കി ഒരു പെണ്‍ക്കുട്ടി ലോകപ്രശസ്തിയിലെക്കുയരുമ്ബോള്‍ പുരികത്തിന്‍ ചുരിക തടുക്കാന്‍ പരിചയില്ലാതെ അനുരാഗക്കളരിയില്‍ അങ്കത്തിനു വന്നവള്‍ക്കു മുന്നില്‍ നിസ്സഹായനാകുന്ന കാമുകനെ വളരെ പണ്ടേ വരച്ചു വെച്ച കവിയെ ഓര്‍ത്തു പോയി. പക്ഷേ, സങ്കടമില്ല, ഇനി അത്രമേല്‍ സുന്ദരമായൊരു വാക്കു പോലും ആരും എഴുതിയില്ലെങ്കിലും.ലോകസിനിമയില്‍ എവിടെയുമില്ല സന്തോഷവും സങ്കടവും പ്രണയവും വരുമ്ബോള്‍ പാട്ടുപാടുന്നവര്‍. ഇനി ഇന്ത്യന്‍ സിനിമക്കും അതാവശ്യമില്ല എന്ന് പുതുതലമുറക്കാര്‍ പറയുന്നുണ്ട്. ഹൃദയത്തി​​​​​​െന്‍റ ഓരോ മിടിപ്പിലും ഒരു പാട്ട് തുളുമ്ബുന്ന എന്നെ പോലുള്ള കിറുക്കികളും കിറുക്കന്മാരും അതു കേട്ട് എവിടെയൊക്കെയോ വിഡ്ഢിച്ചിരി ചിരിച്ചിരിക്കുന്നു.
 മായ ഇന്ദിര ബാനര്‍ജിയു​ം അമ്മയും ഒരു പഴയകാല ച​ിത്രംമലയാളസിനിമയില്‍ നിന്നു ഇനി പാട്ട് തന്നെ ഇല്ലാതായേക്കും വരും കാലത്ത്. മരണസാഗരം പുല്‍കുന്ന നാള്‍ വരെ എനിക്ക് ശ്വസിക്കാനുള്ളത് ഭൂതകാലത്തു നിന്നും വീശിയെത്തുന്ന ഈ കാറ്റിലുണ്ട്. മലയാളത്തെയും സംഗീതത്തെയും ഒരുപോലെ സ്നേഹിക്കുന്നവര്‍ക്കായി അതിവിടെ തന്നെയുണ്ടാകും കല്‍പാന്തകാലത്തോളം. നഷ്​ടവസന്തങ്ങളെ തിരിച്ചു പിടിക്കാന്‍ ഒരു ടൈം മെഷീന്‍ കിട്ടിയെങ്കില്‍ എന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. പാട്ടിനെക്കാള്‍ വലിയൊരു ടൈം മെഷീനേതാണ്? അതിന്‍്റെ ചിറകിലേറി എത്തിപ്പെടാനാവാത്ത നഷ്​ടചസ്വര്‍ഗ്ഗങ്ങളുമില്ല.എ​​​​​​െന്‍റ പ്രിയഗാനങ്ങളെ നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍ നിശ്ചലം ശൂന്യമാകുമായിരുന്നല്ലോ എ​​​​​​െന്‍റ ലോകം. ഇതു വരെ കാണാത്ത കരയിലേക്കോ ഇനിയൊരു ജന്മത്തിന്‍ കടവിലേക്കോ നിങ്ങളെന്നെ വീണ്ടും മധുരമായി പാടി വിളിക്കുന്നു.!

Courtesy: Madhyamam

Related News