Loading ...

Home charity

രണ്ട് വൃക്കകളും തകരാറിൽ ഷിജു കാരുണ്യം തേടുന്നു

മാനന്തവാടി ∙ മക്കിയാട് തൊണ്ടർനാട് പഞ്ചായത്തിലെ പുതുശേരി മലയിൽ ഷിജു (34) ചികിൽസക്കായി സുമനസുകളുടെ സഹായം തേടുന്നു. രണ്ട് വർഷത്തോളമായി വൃക്കരോഗം കാരണം കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസിച്ചുവരികയാണ്. രണ്ട് വൃക്കകളും തകരാറിലായതിനാൽ ഇപ്പോൾ ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്ന ഷിജുവിന് എത്രയും വേഗം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.ഭാര്യയും രണ്ട് പിഞ്ചു കുട്ടികളുമുളള ഷിജുവിന് വൃക്ക നൽകാൻ സഹോദരൻ തയ്യാറായെങ്കിലും ശസ്ത്രക്രിയക്ക് വേണ്ടിവരുന്ന ഭാരിച്ച തുക കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ ഗ്രാമ പഞ്ചായത്ത് അംഗം ബേബി പെരുമ്പേൽ ചെയർമാനും യുവധാര ക്ലബ് പ്രസിഡന്റ് ജിമ്മി കൺവീനറുമായി സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കുകയാണ്.

സാമ്പത്തിക സഹായം സ്വീകരക്കാനായി മാനന്തവാടി കനറാ ബാങ്കിൽ 0248101020228 (ഐഎഫ്എസ്​സി കോഡ് സിഎൻആർബി0000248) ആയി അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. ഫോൺ: 9747357020.

Related News