Loading ...

Home charity

പ്രമേഹം മൂലം കാഴ്ച ശക്തി ഭാഗികമായി നഷ്ടപ്പെട്ട ഷാഹുൽ ഹമീദ് സഹായം തേടുന്നു

തൊടുപുഴ ∙ പ്രമേഹ രോഗം കലശലായതിനെ തുടർന്ന് കാഴ്ച ശക്തി തീരെ കുറഞ്ഞ് തൊഴിൽ ചെയ്യാനാവാതെ പ്രതിസന്ധിയിലായ മുൻ ഫൊട്ടോഗ്രാഫർ ചികിത്സക്കും മറ്റുമായി ഉദാരമതികളിൽ നിന്നും സഹായം അഭ്യർഥിക്കുന്നു. മുതലക്കോടം കുപ്പശേരിൽ ഷാഹുൽ ഹമീദാണ് (55) ചികിത്സാ സഹായം തേടുന്നത്. ഒന്നര പതിറ്റാണ്ട് മുമ്പ് വരെ പ്രമുഖ പത്രങ്ങൾക്കും വാരികകൾക്കുമെല്ലാം വേണ്ടി തൊടുപുഴ മേഖലയിൽ ഫോട്ടോ എടുത്തിരുന്ന ഷാഹുലിന് പ്രമേഹം മൂർച്ചിച്ചതോടെ കാഴ്ച ശക്തി ഭാഗികമായി മാത്രമായി. കാഴ്ച ശക്തി കുറഞ്ഞതോടെ ഫോട്ടോഗ്രാഫി രംഗത്ത് നിന്നും പിൻമാറേണ്ടി വന്നു. തുടർന്ന് വർഷങ്ങളോളമായുള്ള നിരന്തര ചികിത്സ ഷാഹുലിന്റെ ജീവിതത്തെ മാറ്റി മറിച്ചു.സ്വന്തമായി കിടപ്പാടം പോലുമില്ലാതായ ഷാഹുലിന് ഭാര്യയും കുട്ടിയുമുണ്ട്. ഇപ്പോൾ ഇളയ അനുജന്റെ വീട്ടിലാണ് കഴിയുന്നത്. കണ്ണിലെ രക്ത കുഴലുകൾ പൊട്ടി രക്തം പടരുന്ന ഡയബറ്റിക് റെറ്റിനോപതി എന്ന രോഗമാണ് ഷാഹുലിന് പിടിപെട്ടത്. ഇപ്പോൾ ഡയബറ്റിക് ന്യൂറോപതിയും ബാധിച്ചതുമൂലം ശരീരത്തിന് ബലക്ഷയം സംഭവിച്ചിട്ടുണ്ട്. ചികിത്സക്കും ദൈനംദിന കാര്യങങൾക്കും ബുദ്ധിമുട്ടുന്ന ഷാഹുൽ ഉദാരമതികളിൽ നിന്നും സഹായം പ്രതീക്ഷിക്കുകയാണ്
.ഷാഹുലിന്റെ പേരിൽ തൊടുപുഴ ബറോഡ ബാങ്കിൽ അക്കൗണ്ട് ഉണ്ട്. നമ്പർ– 25120100005783. ,എഎഫ്എസ് സി കോഡ്– ബിഎആർബിഒടിഎച്ച്ഒഡിയുപി. വിലാസം: ഷാഹുൽ ഹമീദ് കെ.എം., കുപ്പശേരിൽ, മുതലക്കോടം പിഒ, തൊടുപുഴ. ഫോൺ: 8281091620.

Related News