Loading ...

Home charity

തലയിലെ ഞരമ്പ് ബ്ലോക്കായി അബോധാവസ്ഥിയിൽ കഴിയുന്ന വത്സമ്മ സഹായം തേടുന്നു

തൊടുപുഴ ∙ തലയിലെ ഞരമ്പ് ബ്ലോക്കായി കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നിർധനയായ വീട്ടമ്മ ഉദാരമതികളിൽ നിന്നും ചികിത്സാ സഹായം തേടുന്നു. നെയ്യശേരി കളമ്പനായിൽ ജോസിന്റെ ഭാര്യ വത്സമ്മ (51) യാണ് ഒന്നര മാസമായി തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നത്. ഇതു വരെ പത്ത് ലക്ഷത്തോളം രൂപ ചെലവായി. ഇനിയും കൂടുതൽ ചികിത്സ നടത്തിയാൽ മാത്രമെ സുഖം പ്രാപിക്കൂ എന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്.നാട്ടുകാരും ബന്ധുക്കളും മറ്റും സഹായിച്ചാണ് ഇതുവരെ ചികിത്സ നടത്തിയത്. നിർധനരായ ഇവർക്ക് മൂന്ന് പെൺമക്കളാണുള്ളത്. ഇതിൽ രണ്ട് പേരെ വിവാഹം ചെയ്ത് അയച്ചു. ഇളയ കുട്ടി പഠിക്കുകയാണ്. കൂലിപണി ചെയ്തും മറ്റുമാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്. ഇതിനിടെയാണ് ഒന്നര മാസം മുമ്പ് ഞരമ്പ് ബ്ലോക്കായി അബോധാവസ്ഥിയലായത്. ഇപ്പോൾ ബോധം വീണ്ടുകിട്ടിയെങ്കിലും തീവ്ര പരിചരണ വിഭാഗത്തിൽ തന്നെയാണ് കഴിയുന്നത്. തുടർ ചികിത്സക്കായാണ് ഇവർ ഉദാരമതികളുടെ മുന്നിലെത്തുന്നത്. വത്സമ്മ ജോസിന്റെ പേരിൽ കരിമണ്ണൂർ ഫെഡറൽ ബാങ്ക് ശാഖയിൽ അക്കൗണ്ട് ഉണ്ട്.
അക്കൗണ്ട്നമ്പർ– 17160100014987.എഎഫ്എസ് സി കോഡ്–എഫ്ഡിആർഎൽ 0001716വിലാസം വൽസമ്മ ജോസ് ,കളമ്പനായിൽ,നെയ്യശേരി പി.ഒ,തൊടുപുഴ.ഫോൺ: 9495819748.

Related News