Loading ...

Home Gulf

മരണം രണ്ടായി; സലാലയില്‍ വന്‍നാശം

മസ്​കത്ത്​: കനത്ത പേമാരിയുടെയും ശക്​തമായ കാറ്റി​​െന്‍റയും അകമ്ബടിയോടെ ഒമാ​​െന്‍റ തെക്കന്‍ തീരങ്ങളില്‍ ആഞ്ഞടിച്ച മെകുനു ചുഴലിക്കാറ്റില്‍ മരണം രണ്ടായി. ഒൗഖദില്‍ വാഹനം ഒഴുക്കില്‍ പെട്ട്​ സ്വദേശി മരിച്ചതായി റോയല്‍ ഒമാന്‍ പൊലീസ്​ അറിയിച്ചു. മതിലിടിഞ്ഞ്​ വീണ്​ സ്വദേശി ബാലിക മരിച്ചതായി വെള്ളിയാഴ്​ച രാത്രിയോടെ സ്​ഥിരീകരിച്ചിരുന്നു. കൂടുതല്‍ പേരെ കാണാതായതായ ഉൗഹാപോഹങ്ങള്‍ പരക്കുന്നുണ്ടെങ്കിലും ഒൗദ്യോഗിക സ്​ഥിരീകരണമില്ല. മതിലിടിഞ്ഞ്​ വീണതടക്കം അപകടങ്ങളില്‍ നിരവധി പേര്‍ക്ക്​ പരിക്കേറ്റിട്ടുമുണ്ട്​.വെള്ളിയാഴ്​ച അര്‍ധരാത്രി പന്ത്രണ്ട്​ മണിക്ക്​ ശേഷമാണ്​ കാറ്റ്​ തീരം തൊട്ടത്​. വേഗത കുറഞ്ഞ്​ കാറ്റഗറി ഒന്ന്​ വിഭാഗത്തിലുള്ള കാറ്റായി ദോഫാര്‍ ഗവര്‍ണറേറ്റിലെ റായ്​സൂത്ത്​, റഖിയൂത്ത്​ മേഖലയിലാണ്​ കാറ്റ്​ പ്രവേശിച്ചത്​. തീരത്ത്​ പ്രവേശിച്ച ശേഷം ദോഫാര്‍ ഗവര്‍ണറേറ്റി​​െന്‍റ വടക്കുഭാഗത്തേക്ക്​ നീങ്ങുന്ന കാറ്റി​​െന്‍റ തീവ്രത കാറ്റഗറി ഒന്ന്​ വിഭാഗത്തില്‍ നിന്ന്​ തീവ്ര ന്യൂനമര്‍ദമായി കുറഞ്ഞതായി കാലാവസ്​ഥാ നിരീക്ഷണ മന്ത്രാലയം ഏറ്റവും ഒടുവില്‍ പുറപ്പെടുവിച്ച മുന്നറിയിപ്പ്​ സന്ദേശത്തില്‍ പറയുന്നു. 52 മുതല്‍ 61 കിലോമീറ്റര്‍ വരെയാണ്​ ഇപ്പോള്‍ കാറ്റി​​െന്‍റ വേഗത. മഴ തുടരാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. ചുഴലിക്കാറ്റി​​െന്‍റ ശക്​തിയോടെ ആഞ്ഞടിക്കാന്‍ സാധ്യതയുള്ള സ്​ഥലങ്ങളില്‍ നിന്ന്​ ആളുകളെ നേരത്തേ ഒഴിപ്പിച്ചതാണ്​ അപകടത്തി​​െന്‍റ ആഘാതം കുറച്ചത്​.
 കാറ്റ്​ സലാലയില്‍ വലിയ നാശമാണ്​ ഉണ്ടാക്കിയത്​. കൃഷിതോട്ടങ്ങള്‍ കാറ്റടിച്ചും വെള്ളം കയറിയും നശിച്ചു. വെള്ളം കെട്ടിനിന്ന്​ റോഡുകള്‍ തകര്‍ന്നിട്ടുണ്ട്​. നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. പുലര്‍ച്ചെയോടെ കാറ്റി​​െന്‍റയും മഴയുടെയും ശക്​തി കുറഞ്ഞിരുന്നു. സലാലയിലെ പ്രധാന റോഡുകളിലെ വെള്ളക്കെട്ട്​ രാവിലെയായപ്പോള്‍ കുറഞ്ഞിരുന്നു. റോഡിലേക്ക്​ കടപുഴകി വീണ മരങ്ങള്‍ പൊലീസും സന്നദ്ധ പ്രവര്‍ത്തകരും രാവിലെ നീക്കിയിരുന്നു. വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ സദായിലേക്കുള്ള ഗതാഗതം രാവിലെ തടസപ്പെട്ടിരുന്നു.മിര്‍ബാത്തിലെ വ്യവസായ മേഖലയിലെ താമസ സ്​ഥലത്തിന്​ വെള്ളം കയറിയതിനെ തുടര്‍ന്ന്​ ഒറ്റപ്പെട്ട 16 വിദേശികളെ സുരക്ഷാ സേന രക്ഷാകേന്ദ്രത്തില്‍ എത്തിച്ചു. വാദികളിലും വെള്ളക്കെട്ടിലും വാഹനങ്ങളില്‍ കുടുങ്ങിയവരെയും രക്ഷിക്കാന്‍ സാധിച്ചു. സലാല തുറമുഖത്ത്​ മല്‍സ്യബന്ധന ബോട്ടുകളിലും മറ്റും ഉണ്ടായിരുന്ന 260 പേരെയും സുരക്ഷിത സ്​ഥാനത്തേക്ക്​ മാറ്റി. മോശം കാലാവസ്​ഥയെ തുടര്‍ന്ന്​ അപകടത്തില്‍ പെട്ട മൂന്ന്​ പേരെ ആശുപത്രിയില്‍ പ്ര​േവശിപ്പിച്ചതായും ഇവരുടെ നില തൃപ്​തികരമാണെന്നും സിവില്‍ ഡിഫന്‍സ്​ അറിയിച്ചു.

Related News