Loading ...

Home Gulf

ബജറ്റ് പ്രവാസികളെ പൂര്‍ണ്ണമായും അവഗണിച്ചെന്ന് ഒഐസിസി

മനാമ: സംസ്ഥാന ബജറ്റ് പ്രവാസികള്‍ അടക്കം എല്ലാ ജനവിഭാഗങ്ങളെയും പൂര്‍ണ്ണമായും നിരാശരാക്കിയെന്ന് ബഹ്‌റൈന്‍ ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അഭിപ്രായപ്പെട്ടു.കടലാസ് രഹിത ബജറ്റ് എന്നു പറഞ്ഞ് ഐ പാഡ് കൊണ്ട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ വന്ന സംസ്ഥാന ധനകാര്യ മന്ത്രിയെ കണ്ടപ്പോള്‍ കൗതുകം തോന്നി. കമ്പ്യൂട്ടർ വിരുദ്ധ സമരത്തിലൂടെ നേതൃനിരയിലേക്ക് കടന്നുവന്ന ആളാണ് അദ്ദേഹം.
കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് പുറത്തിറക്കിയ പ്രകടനപത്രികയില്‍ പറഞ്ഞിരുന്ന പ്രവാസികള്‍ക്ക്‌ അടക്കം പ്രഖ്യാപിച്ചിരുന്ന ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള ഒരു പ്രഖ്യാപനവും ബജറ്റില്‍ കാണുവാന്‍ സാധിച്ചിട്ടില്ല. അഞ്ച് വര്‍ഷം മാത്രം കാലാവധി ഉള്ള സര്‍ക്കാരിന്റെ രണ്ടാമത് ബജറ്റ് ആണ് അവതരിപ്പിച്ചത്. സ്വകാര്യ മേഖലയില്‍ പുതിയ ഐ ടി പാര്‍ക്കുകള്‍ നടപ്പിലാക്കും എന്ന ബജറ്റ് നിര്‍ദേശത്തില്‍ പ്രവാസികള്‍ക്ക് സംവരണം ഏര്‍പ്പെടുത്താനും, അവിടെ ഉണ്ടാകുന്ന തൊഴില്‍ അവസരങ്ങളില്‍ അന്‍പത് ശതമാനം എങ്കിലും കൊവിഡ് മൂലവും സ്വദേശിവത്കരണം മൂലവും തൊഴില്‍ നഷ്ടപെട്ട പ്രവാസികള്‍ക്കായി മാറ്റിവയ്‍ക്കണമെന്നും ഒഐസിസി അഭിപ്രായപ്പെടുകയും ചെയ്തു.

Related News