Loading ...

Home Gulf

താമസ നിയമലംഘകര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാന്‍ അവസരമൊരുക്കി കുവൈത്ത്

താമസ നിയമലംഘകര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാന്‍ അവസരമൊരുക്കി കുവൈത്ത്. ഇത്തരകാര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാന്‍ റെസിഡന്‍സ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് അപേക്ഷ സമര്‍പ്പിച്ചതായി റിപ്പോര്‍ട്ടുകള്‍.നേരത്തെ പൊതുമാപ്പ് ഉള്‍പ്പെടെയുള്ള ഇളവുകള്‍ നല്‍കിയിരുന്നെങ്കിലും അനധികൃതമായി താമസിക്കുന്നവര്‍ പോകാന്‍ കൂട്ടാക്കിയിരുന്നില്ല.

രാജ്യത്ത് നിലവില്‍ 150,000 നിയമലംഘകര്‍ അനധികൃതമായി താമസിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതോ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്തിടെയായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അബ്ബാസിയ, ഹസാവി, മഹാബൂല, ഫഹാഹീല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ പരിശോധന നടത്തിയിരുന്നു. സിവില്‍ വേഷത്തിലെത്തിയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഫ്‌ളാറ്റുകളിലും മറ്റും കയറി പരിശോധനകള്‍ നടത്തുന്നത്.

Related News