Loading ...

Home Gulf

'താഖ'പദ്ധതിയുമായി ഹോട്പാക് :വനിത സംരംഭകര്‍ക്ക് 1.2 മില്യണ്‍ ദിര്‍ഹം

ദുബായ്:ഹോട്പാക് ഗ്ലോബല്‍ യു.à´Ž.à´‡ ഭക്ഷ്യമേഖലയിലെ വനിത സംരംഭകരെ പിന്തുണക്കാന്‍ 1.2 മില്യണ്‍ ദിര്‍ഹത്തിന്റെ  'താഖ'പദ്ധതിക്ക് തുടക്കമിട്ടു. വനിത സംരംഭകരുടെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറിയ ബിസിനസുകള്‍ക്കും വര്‍ഷത്തിലുടനീളം സൗജന്യ ഫുഡ് പാക്കേജിങ് ഉല്‍പന്നങ്ങള്‍ നല്‍കുന്ന പദ്ധതി വനിതകളെ ശാക്തീകരിക്കാന്‍ ലക്ഷ്യമിട്ടാണ് നടപ്പാക്കുന്നത്.ഹോട്പാക് ആസ്ഥാനത്ത് ചേര്‍ന്ന വനിത ദിനാചരണത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.വനിതദിനത്തില്‍ ഇത്തരമൊരു പദ്ധതി പ്രഖ്യാപിക്കാനായതില്‍ അഭിമാനം ഉണ്ടെന്നും ഹോട്പാക് ഗ്ലോബല്‍ à´‡-കോമേഴ്‌സ് ഹെഡ് ഷഹാന അഹമ്മദ് പറഞ്ഞു. യു.à´Ž.ഇയിലുടനീളം സേവനമെത്തിക്കാനാകുമെന്നും അവര്‍ വിശദീകരിച്ചു.

Related News