Loading ...

Home Gulf

ജിസിസി രാജ്യങ്ങളിൽ കഴിയുന്ന വിദേശികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കണമെങ്കിൽ ഓൺലൈൻ വിസ വേണം; യുഎഇ

യുഎഇ: ജിസിസി രാജ്യങ്ങളിൽ കഴിയുന്ന വിദേശികൾക്ക് യുഎഇയിലേക്ക് പ്രവേശിക്കണമെങ്കിൽ ഓൺലൈൻ വിസ വേണം എന്ന് അധികൃതർ അറിയിച്ചു. യുഎഇയിൽ നിന്നും ജിസിസിയിലെ മറ്റു രാജ്യങ്ങളിലേക്ക് പോകുകയാണെങ്കിൽ യാത്രക്ക് മുമ്പ് തന്നെ ഇ- വിസ എടുത്ത് എൻട്രി പെർമിറ്റ് നേടണം.യുഎഇ സന്ദർശിക്കാൻ താൽപര്യമുള്ള മറ്റു ജിസിസി രാജ്യങ്ങളിൽ നിന്നുള്ള വിദേശ പൗരൻമാർ ഓൺലൈൻ വഴി വിസക്ക് അനുമതി തേടിയിരിക്കണം. ഇതിന് ശേഷമായിരിക്കണം യാത്ര പുറപ്പെടേണ്ടത്. എമിറേറ്റുകളിലെ വിമാനത്താവളങ്ങളിൽ ഇറങ്ങിയ ദിവസം മുതൽ 30 ദിവസം യുഎഇയിൽ തങ്ങാൻ ആവശ്യമായ വിസകൾ സർക്കാർ പോർട്ടലുകൾ വഴി ലഭിക്കുമെന്ന് യുഎഇ അധികൃതർ വ്യക്തമാക്കി.

Related News