Loading ...

Home Gulf

താളംതെറ്റി എണ്ണ വിപണി; ഗള്‍ഫില്‍ പെട്രോള്‍ വില കുതിക്കുന്നു

ദുബായ്: റഷ്യ- യുക്രെയിന്‍ സംഘര്‍ഷത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതോടെ യു എ ഇയില്‍ ഇന്ധന വില കുതിച്ചുയരുന്നു.ചരിത്രത്തിലാദ്യമായി യു എ ഇയില്‍ പെട്രോള്‍ വില മൂന്ന് ദിര്‍ഹത്തിന് മുകളില്‍ എത്തിയിരിക്കുകയാണ്.

പെട്രോള്‍ സൂപ്പര്‍ ലിറ്ററിന് മൂന്ന് ദിര്‍ഹം 23 ഫില്‍സും സ്പെഷ്യല്‍ ലിറ്ററിന് മൂന്ന് ദിര്‍ഹം 12 ഫില്‍സുമാണ് പുതിയ നിരക്ക്. കഴിഞ്ഞ മാസത്തെ നിരക്ക് അപേക്ഷിച്ച്‌ പതിനൊന്ന് ശതമാനത്തോളം വില വര്‍ദ്ധനവാണ് മാര്‍ച്ച്‌ മാസത്തില്‍ തുടക്കത്തില്‍ തന്നെ രേഖപ്പെടുത്തിയിരിക്കുന്നത്. റഷ്യന്‍ ആക്രമണത്തെത്തുടര്‍ന്ന് ആഗോളതലത്തില്‍ വില ഉയര്‍ന്നിരുന്നു. ക്രൂഡ് ഓയില്‍ വില ബാരലിന് 105 ഡോളറായി ഉയര്‍ന്നത് പിന്നീട് 100 ഡോളറായി കുറഞ്ഞു. കൊവിഡ് വ്യാപനത്തിന് പിന്നാലെ യു എ ഇയില്‍ ഇന്ധനവില ഒരേ നിലയില്‍ തന്നെ തുടരുകയായിരുന്നു. ഇന്ധന വില വര്‍ദ്ധനവ് സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യാന്‍ പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടനയായ ഒപെക് (ഓര്‍ഗനൈസേഷന്‍ ഒഫ് ദി പെട്രോളിയം എക്സ്പോര്‍ട്ടിംഗ് കണ്‍ട്രീസ്) യോഗം മാര്‍ച്ച്‌ രണ്ടിന് ചേരും.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയും കുതിക്കുകയാണ്. രണ്ട് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കായ 1970 ഡോളറിലാണ് ഇപ്പോള്‍ സ്വര്‍ണവില എത്തിനില്‍ക്കുന്നത്. അസംസ്കൃത എണ്ണവില ബാരലിന് 100 ഡോളര്‍ രേഖപ്പെടുത്തി.

Related News