Loading ...

Home Gulf

സംഘം ചേര്‍ന്നുള്ള ഭിക്ഷാടനത്തിന് വിലക്ക് ഏര്‍പ്പെടുത്തി യുഎഇ;ലംഘിച്ചാല്‍ ആറ് മാസം തടവ്

ദുബായ്: രാജ്യത്ത് സംഘം ചേര്‍ന്നുള്ള ഭിക്ഷാടനം വിലക്കി യുഎഇ .പബ്ലിക് പ്രോക്സിക്യൂഷനാണ് ഭിക്ഷാടനത്തിനെതിരായ പുതിയ നിയങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.പുതിയ നിയമം അനുസരിച്ച്‌ രണ്ടോ അതില്‍ കൂടുതലോ ആളുകള്‍ ചേര്‍ന്ന് ഭിക്ഷാടനം നടത്തുന്നത് ആറ് മാസം തടവിനും 100,000 യുഎയി ദിര്‍ഹം പിഴയും ലഭിക്കുന്ന കുറ്റമായിരിക്കമെന്ന് യുഎയി പബ്ലിക് പ്രോക്സിക്യൂഷന്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

ഭിക്ഷാടനത്തിനായി രാജ്യത്തേക്ക് ആളുകളെ കൊണ്ടുവരുന്നതും സമാനമായ ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരിക്കുമെന്ന് വാര്‍ത്തകുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Related News