Loading ...

Home Gulf

താല്‍ക്കാലിക വിസകള്‍ സ്ഥിരം വിസയാക്കാനായി പുതിയ സംവിധാനം ഒരുക്കി യു.എ.ഇ

താല്‍ക്കാലിക വിസകള്‍ സ്ഥിരം വിസയാക്കാനായി പുതിയ സംവിധാനം ഒരുക്കി യു.എ.ഇ. നേരത്തേ സ്ഥിരം വിസയ്ക്കായി രാജ്യം വിട്ടതിന് ശേഷം അപേക്ഷിക്കണമായിരുന്നു.എന്നാല്‍ ഇനിമുതല്‍ 550 ദിര്‍ഹം ഫീസ് (ഏകദേശം 11,189 രൂപ) അടച്ചാല്‍ മതിയെന്നും യു.എ.ഇ അധികൃതര്‍ അറിയിച്ചു.

സന്ദര്‍ശക, ടൂറിസ്റ്റ് വിസയില്‍ എത്തുന്നവര്‍ക്ക് തൊഴില്‍ വിസയിലേക്ക് ഇങ്ങനെ മാറാനാകും. നേരത്തേ, രാജ്യം വിട്ടതിനു ശേഷം പുതിയ വിസയില്‍ വരണമായിരുന്നു. ഫീസ് സംബന്ധിച്ച ചില അവ്യക്തതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം. നിലവിലുള്ള വിസ കാലാവധി തീരും മുമ്ബ് വിസ മാറ്റത്തിന് അപേക്ഷ നല്‍കണം. കാലാവധി തീര്‍ന്നാല്‍ വൈകിയ ദിവസങ്ങള്‍ക്ക് പിഴ നല്‍കേണ്ടിവരും.

സന്ദര്‍ശക, ടൂറിസ്റ്റ് വിസയില്‍ എത്തിയവര്‍ കാലാവധി തീര്‍ന്നശേഷമുള്ള ആദ്യ ദിവസത്തിന് 200 ദിര്‍ഹവും (ഏകദേശം 4068 രൂപ) പിന്നീടുള്ള ഓരോ ദിവസത്തിനും 100 ദിര്‍ഹം (ഏകദേശം 2000 രൂപ) വീതവുമാണ് പിഴയടയ്‌ക്കേണ്ടത്. ഇതിനു പുറമേ, രാജ്യം വിടുന്ന ദിവസം 100 ദിര്‍ഹം സേവന നിരക്കായും നല്‍കണം.

Related News