Loading ...

Home Gulf

യുഎഇയില്‍ എംബസി തുറന്ന് വത്തിക്കാന്‍

അ​​​​ബു​​​​ദാ​​​​ബി: യു​​​​എ​​​​ഇ​​​​യി​​​​ലെ വ​​​​ത്തി​​​​ക്കാ​​​​ന്‍ എം​​​​ബ​​​​സി വെ​​​​ള്ളി​​​​യാ​​​​ഴ്ച അ​​​​ബു​​​​ദാ​​​​ബി​​​​യി​​​​ല്‍ വ​​​​ത്തി​​​​ക്കാ​​​​നി​​​​ലെ അ​​​​സി​​​​സ്റ്റ​​​​ന്‍റ് സ്റ്റേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി ആ​​​​ര്‍​​​​ച്ച്‌ബി​​​​ഷ​​​​പ്പ് എ​​​​ഡ്ഗാ​​​​ര്‍ പെ​​​​ഞ്ഞാ​​​​പ്പ​​​​റ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.2007 ല്‍ ​​​​എ​​​​മി​​​​റേ​​​​റ്റ്സു​​​​മാ​​​​യി വ​​​​ത്തി​​​​ക്കാ​​​​ന്‍ ന​​​​യ​​​​ത​​​​ന്ത്ര​​​​ബ​​​​ന്ധം ആ​​​​രം​​​​ഭി​​​​ച്ചി​​​​രു​​​​ന്നു​​​​വെ​​​​ങ്കി​​​​ലും സ്ഥാ​​​​ന​​​​പ​​​​തി കു​​​​വൈ​​​​റ്റി​​​​ലാ​​​​യി​​​​രു​​​​ന്നു താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.ഫ്രാ​​​​ന്‍​​​​സി​​​​സ് മാ​​​​ര്‍​​​​പാ​​​​പ്പ​​​​യ്ക്ക് എ​​​​മി​​​​റേ​​​​റ്റ്സി​​​​നോ​​​​ടും അ​​​​വി​​​​ടെ​​​​യു​​​​ള്ള വി​​​​വി​​​​ധ ജ​​​​ന​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളോ​​​​ടു​​​​മു​​​​ള്ള ക​​​​രു​​​​ത​​​​ലി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് പു​​​​തി​​​​യ നു​​​​ണ്‍​​​​ഷ്യേ​​​​ച്ച​​​​ര്‍ എ​​​​ന്ന് ആ​​​​ര്‍​​​​ച്ച്‌ബി​​​​ഷ​​​​പ് പ​​​​റ​​​​ഞ്ഞു.

യു​​​​എ​​​​ഇ​​​​യു​​​​ടെ സാ​​​​സ്കാ​​​​രി​​​​ക വ​​​​കു​​​​പ്പു മ​​​​ന്ത്രി നൂ​​​​റ അ​​​​ല്‍ കാ​​​​ബി, സ​​​​ഹ​​​​മ​​​​ന്ത്രി ഒ​​​​മാ​​​​ര്‍ ഘോ​​​​ബാ​​​​ഷ്, സ​​​​തേ​​​​ണ്‍ അ​​​​റേ​​​​ബ്യ​​​​യു​​​​ടെ അ​​​​പ്പ​​​​സ്തോ​​ലി​​​​ക് വി​​​​കാ​​​​ര്‍ ബി​​​​ഷ​​​​പ് പോ​​​​ള്‍ ഹി​​​​ന്‍​​​​ഡ​​​​ര്‍ മു​​​​ത​​​​ലാ​​​​യ​​​​വ​​​​ര്‍ ച​​​​ട​​​​ങ്ങി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

അ​​​​വ​​​​സാ​​​​ന​​​​ത്തെ സ്ഥി​​​​തി​​​​വി​​​​വ​​​​ര​​​​ക്ക​​​​ണ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച്‌ യു​​​​എ​​​​ഇ​​​​യി​​​​ല്‍ 12.6 ശ​​​​ത​​​​മാ​​​​നം പേ​​​​ര്‍ ക്രൈ​​​​സ്ത​​​​വ​​​​രാ​​​​ണ്. ഇ​​​​വ​​​​രി​​​​ല്‍ ബ​​​​ഹു​​​​ഭൂ​​​​രി​​​​പ​​​​ക്ഷ​​​​വും വി​​​​ദേ​​​​ശ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ല്‍ നി​​​​ന്നു​​​​വ​​​​ന്നു ജോ​​​​ലി ചെ​​​​യ്യു​​​​ന്ന​​​​വ​​​​രാ​​​​ണ്.
അ​​​​ബു​​​​ദാ​​​​ബി​​​​യി​​​​ലെ സെ​​​​ന്‍റ് ജോ​​​​സ​​​​ഫ് ക​​​​ത്തീ​​​​ഡ്ര​​​​ല്‍ ഇ​​​​ട​​​​വ​​​​ക​​​​യി​​​​ല്‍ ഒ​​​​രു​​​​ല​​​​ക്ഷം അം​​​​ഗ​​​​ങ്ങ​​​​ളു​​​​ണ്ട്. മ​​​​ല​​​​യാ​​ളം ഉ​​​​ള്‍​​​​പ്പെ​​​​ടെ 14 ഭാ​​​​ഷ​​​​ക​​​​ളി​​​​ലാ​​​​ണ് ഇ​​​​വി​​​​ടെ വി​​​​ശു​​​​ദ്ധ കു​​​​ര്‍​​​​ബാ​​​​ന അ​​​​ര്‍​​പ്പി​​ക്കു​​​​ന്ന​​​​ത്.

Related News