Loading ...

Home charity

രാജ്യസഭാ ശമ്ബളം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്​: സച്ചിന്‍

ന്യൂഡല്‍ഹി: രാജ്യസഭാ കാലാവധി അവസാനിക്കാനിരിക്കെ à´Žà´‚.പി എന്ന നിലക്ക്​ ക്രിക്കറ്റ് ഇതിഹാസം സചിന്‍ തെണ്ടുല്‍ക്കര്‍ക്ക്​ ഇതുവരെ ലഭിച്ച ശമ്ബളവും അലവന്‍സും പൂര്‍ണ്ണമായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.ആറു വര്‍ഷത്തിനിടെ ശമ്ബളമായും മറ്റ്​ അലവന്‍സുകളായും ലഭിച്ച 90 ലക്ഷത്തോളം രൂപയാണ് സചിന്‍ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്​. സചി​​​െന്‍റ തീരുമാനത്തില്‍ പ്രധാനമന്ത്രി നന്ദി അറിയിച്ചു. ദുരിതമനുഭവിക്കുന്നവര്‍ക്ക് ഇത്​ വലിയ സാഹയമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.2012ലാണ് സച്ചിന്‍ രാജ്യസഭാംഗമാകുന്നത്. 7.3 ശതമാനം ഹാജര്‍ നില മാത്രമായിരുന്നു സചിന്​ ഉണ്ടായിരുന്നത്​. 400 പാര്‍ലമ​​െന്‍റ്​ സെഷനുകളില്‍ 29 എണ്ണത്തില്‍ മാത്രമാണ്​ സചിന്‍ പ​െങ്കടുത്തത്​. ഇത്​ വലിയ വിമര്‍ശനങ്ങള്‍ക്ക്​ വഴിവെച്ചിരുന്നു. എന്നാല്‍, പ്രാദേശിക വികസന ഫണ്ട് വിനിയോഗിക്കുന്നതില്‍ അദ്ദേഹം മുന്നിട്ട് നിന്നിരുന്നു.രാജ്യത്തുടനീളം 185 പദ്ധതികള്‍ക്കായി 7.4 കോടി രൂപ അനുവദിച്ചതായി അദ്ദേഹത്തി​​​െന്‍റ ഓഫീസ് അറിയിച്ചു. രണ്ടു ഗ്രാമങ്ങളും അദ്ദേഹം ദത്തെടുത്തിരുന്നു. 

Related News