Loading ...

Home Gulf

ഒപെകിനെ അടുത്ത ഓഗസ്റ്റ് മുതല്‍ കുവൈത്ത് നയിക്കും

എണ്ണ ഉല്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിനെ ഓഗസ്റ്റ് മുതല്‍ കുവൈത്ത് നയിക്കും. കുവൈത്തില്‍ നിന്നുള്ള ഹൈതം അല്‍ ഗൈസ് സെക്രട്ടറി ജനറലായി വരുന്നതോടെയാണ് കുവൈത്ത് ഒപെക് നേതൃസ്ഥാനത്തെത്തുന്നത്. നിലവിലെ സെക്രട്ടറി ജനറല്‍ നൈജീരിയയില്‍ നിന്നുള്ള മുഹമ്മദ് ബാര്‍കിന്‍ഡോ 2022 ജൂലൈയില്‍ സ്ഥാനമൊഴിയും. 2016 ജൂലൈ സ്ഥാനമേറ്റ ബാര്‍കിന്‍ഡോ രണ്ട് തവണയായി സെക്രട്ടറി ജനറല്‍ ആണ്. അദ്ദേഹത്തിന്റെ പിന്‍ഗാമിയി ഹൈതം അല്‍ഗൈസ് ആഗസ്റ്റ് ഒന്നിന് ചുമതലയേല്‍ക്കും മൂന്നു വര്‍ഷമാണ് ഒപെക് സെക്രട്ടറി ജനറലിന്റെ കാലാവധി.

നേരത്തെ ഒപെകില്‍ ഗവര്‍ണര്‍ ആയിരുന്ന ഹൈതം അല്‍ ഗൈസ് കഴിഞ്ഞ ജൂണിലാണ് ആ സ്ഥാനം ഒഴിഞ്ഞത്. നിലവില്‍ കുവൈത്ത് പെട്രോളിയം കോര്‍പറേഷന്‍ ഇന്‍റര്‍നാഷനല്‍ മാര്‍ക്കറ്റിങ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചുവരികയാണ്. കുവൈത്ത് പെട്രോളിയം കോര്‍പറേഷന്‍ ബീജിങ്, ലണ്ടന്‍ റീജനല്‍ ഓഫീസുകളുടെ ചുമതലയും വഹിച്ചിട്ടുണ്ട്. ഒപെക് യോഗത്തില്‍ കുവൈത്ത് പ്രതിനിധിക്ക് മുഴുവന്‍ അംഗ രാജ്യങ്ങളുടെയും പിന്തുണ ലഭിച്ചതായി കുവൈത്ത് പെട്രോളിയം മന്ത്രി ഡോ. മുഹമ്മദ് അല്‍-ഫാരിസ് പ്രസ്താവനയില്‍ അറിയിച്ചു.

Related News