Loading ...

Home Gulf

ഇസ്ലാമികമല്ലാത്ത പ്രതീകങ്ങള്‍ക്ക് നിരോധനം; ക്രിസ്മസ് ട്രീ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച്‌ സൗദി അറേബ്യ

റിയാദ് : ക്രിസ്മസ് ട്രീ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച്‌ സൗദി അറേബ്യ . സൗദിയുടെ ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റിയാണ് നിരോധനത്തിന്റെ കാര്യം പ്രഖ്യാപിച്ചത്.ക്രിസ്മസ് ട്രീയും ഇസ്ലാമികമല്ലാത്ത മറ്റ് പ്രതീകങ്ങളും ഇറക്കുമതി ചെയ്യുന്നത് രാജ്യത്ത് നിരോധിച്ചിരിക്കുകയാണെന്നാണ് ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റിയുടെ പ്രസ്താവന .

സൗദിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ക്രിസ്മസ് ആഘോഷിക്കുന്നതിന്റെ വാര്‍ത്തകളും ദൃശ്യങ്ങളുമെല്ലാം പുറത്തുവരികയും, രാജ്യം എല്ലാ തരത്തിലുള്ള ആഘോഷങ്ങള്‍ക്കും വേദിയാവുകയും ചെയ്യുന്നതിനിടയ്‌ക്കാണ് പുതിയ റിപ്പോര്‍ട്ടുകള്‍.ക്രിസ്മസ് ട്രീ സ്ഥാപിച്ചത് ഇസ്‌ലാമിനും ശരീഅത്ത് നിയമത്തിനും കുവൈത്തിന്റെ പാരമ്ബര്യത്തിനും എതിരാണെന്ന് പറഞ്ഞ് രാജ്യത്തെ നിരവധി പൗരന്മാര്‍ ഓണ്‍ലൈന്‍ വഴി പരാതി നല്‍കിയിരുന്നു. അതിന്റെ അടിസ്ഥനത്തില്‍ കുവൈത്തിലെ മാളില്‍ സ്ഥാപിച്ചിരുന്ന ക്രിസ്മസ് ട്രീ അധികൃതര്‍ നീക്കം ചെയ്തിരുന്നു


Related News