Loading ...

Home Gulf

വിദേശ നിക്ഷേപകര്‍ക്കായുള്ള ഇലക്‌ട്രോണിക് ലൈസന്‍സിംഗ് സംവിധാനം ആരംഭിച്ച്‌ ഒമാന്‍

മസ്‌കത്ത്: വിദേശ മൂലധന നിക്ഷേപ നിയമത്തിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ക്കായി ഇലക്‌ട്രോണിക് ലൈസന്‍സിംഗ് സേവനം ആരംഭിച്ച്‌ ഒമാന്‍.മിനിസ്ട്രി ഓഫ് കോമേഴ്സ്, ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷനാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രാലയത്തിന്റെ ഇന്‍വെസ്റ്റ് ഈസി പോര്‍ട്ടലിലൂടെയായിരിക്കും ഈ സേവനം ലഭ്യമാകുന്നത്.രാജ്യത്തെ വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. രാജ്യത്തെ വാണിജ്യ, വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്തുക, നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതവത്ക്കരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും പദ്ധതിയ്ക്ക് പിന്നിലുണ്ട്. ഇലക്‌ട്രോണിക് ലൈസന്‍സിംഗ് സംവിധാനത്തിലൂടെ നിക്ഷേപകര്‍ക്ക് പദ്ധതികളുടെ വിവരം, നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്ന തുക തുടങ്ങിയ വിവരങ്ങള്‍ നല്‍കുാന്‍ കഴിയും. സംരംഭകരെ രാജ്യത്തേക്ക് ക്ഷണിക്കാനും പദ്ധതിയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

Related News