Loading ...

Home Gulf

വ​നി​ത​ക​ള്‍​ക്ക് മാ​ത്ര​മാ​യി പു​തി​യ ക​ട​ല്‍​ത്തീ​ര​മൊ​രു​ക്കി ഖത്തർ

ദോഹ: ഖത്തറില്‍ വ​നി​ത​ക​ള്‍​ക്ക് മാ​ത്ര​മാ​യി പു​തി​യ ക​ട​ല്‍​ത്തീ​ര​മൊ​രു​ക്കി അ​ല്‍​ശ​മാ​ല്‍ മു​നി​സി​പ്പാ​ലി​റ്റി.അ​ല്‍ ഗാ​രി​യ മേ​ഖ​ല​യി​ലാ​ണ്​ വ​നി​ത​ക​ള്‍​ക്ക്​ സ്വ​കാ​ര്യ​ത​ കൂ​ടി ഉ​റ​പ്പു​ന​ല്‍​കു​ന്ന രീ​തി​യി​ല്‍ പ്ര​ത്യേ​ക ബീ​ച്ച്‌​ തു​റ​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ തീ​രു​മാ​നി​ച്ച​ത്. ‘അ​ല്‍ മം​ല​ഹ’ എ​ന്ന പേ​രി​ല്‍ 15,000 ച​തു​ര​ശ്ര മീ​റ്റ​ര്‍ വി​ശാ​ല​ത​യി​ലാ​ണ്​ പു​തി​യ ബീ​ച്ച്‌​ തു​റ​ന്ന​ത്.

വനിതകളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പു​വ​രു​ത്തി​യാ​ണ് പു​തി​യ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്രം ത​യാ​റാ​ക്കു​ന്ന​ത്. ​വേ​ലി​കെ​ട്ടി സു​ര​ക്ഷി​ത​മാ​ക്കി​യ​തി​നൊ​പ്പം, ഗാ​ര്‍​ഡ്​ റൂം, ​​ത​ണ​ലേ​കാ​ന്‍ കൂ​റ്റ​ന്‍ കു​ട​ക​ള്‍, ശൗ​ചാ​ല​യ​ങ്ങ​ള്‍, പാ​ച​കം ന​ട​ത്താ​നു​ള്ള സൗ​ക​ര്യം, മാ​ലി​ന്യ​നി​ക്ഷേ​പ സൗ​ക​ര്യം, വാ​ട്ട​ര്‍ സ്​​കൂ​ട്ട​ര്‍ പ്ര​വേ​ശി​ക്കു​ന്ന​തി​ന്​ വ​ടം​കെ​ട്ടി അ​തി​രു​ക​ള്‍ എ​ന്നി​വ ഒ​രു​ക്കി​യാ​ണ്​ സ​ഞ്ചാ​രി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. രാ​ത്രി​യി​ല്‍ വെ​ളി​ച്ചം ന​ല്‍​കാ​ന്‍ സൗ​രോ​​ര്‍​ജ ​സം​വി​ധാ​ന​ങ്ങ​ളും വ​നി​ത ഗാ​ര്‍​ഡു​മാ​രു​മു​ണ്ട്. ദി​വ​സ​വും രാ​വി​ലെ 9 ​ മു​ത​ല്‍ രാ​ത്രി 10 വ​രെ​യാ​ണ്​ പ്ര​വേ​ശ​നം.

Related News