Loading ...

Home cinema

13ാമ​ത്​ രാ​ജ്യാ​ന്ത​ര ഹ്ര​സ്വ ചലച്ചിത്രമേളക്ക് ഇന്ന് കൊടിയിറക്കം

തി​രു​വ​ന​ന്ത​പു​രം: ആ​റു​ദി​ന​ങ്ങ​ള്‍ നീ​ണ്ട 13ാമ​ത്​ രാ​ജ്യാ​ന്ത​ര ഹ്ര​സ്വ ച​ല​ച്ചി​ത്ര മേ​ള​ക്ക് ചൊ​വ്വാ​ഴ്​​ച കൊ​ടി​യി​റ​ക്കം.19 വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 220 സി​നി​മ​ക​ളും വി​ഡി​യോ​ക​ളും പ്ര​ദ​ര്‍​ശി​പ്പി​ച്ച മേ​ള​യി​ല്‍ എ​ട്ട്​ മ​ല​യാ​ള ചി​ത്ര​ങ്ങ​ള്‍ ഉ​ള്‍പ്പെടെ 27 ചി​ത്ര​ങ്ങ​ള്‍ അ​വ​സാ​ന ദി​നം പ്ര​ദ​ര്‍​ശി​പ്പി​ക്കും.

ജ​യ​ന്‍ മ​ങ്ങാ​ട് സം​വി​ധാ​നം ചെ​യ്‌​ത തീ​യാ​ട്ടം, സ​ജീ​ദ് ന​ടു​ത്തൊ​ടി​യു​ടെ ബാം​ബൂ ബാ​ല​ഡ്സ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ള്‍ ഫോ​ക്ക​സ് ഷോ​ര്‍​ട്ട് ഡോ​ക്യു​മെന്‍റ​റി വി​ഭാ​ഗ​ത്തി​ലാ​ണ് പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക.

വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 71 മ​ത്സ​ര​ചി​ത്ര​ങ്ങ​ളാ​ണ് മേ​ള​യി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ച​ത്. പ്ര​മേ​യം കൊ​ണ്ടും അ​വ​ത​ര​ണം കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യ അ​നി​മേ​ഷ​ന്‍ ചി​ത്ര​ങ്ങ​ള്‍, മ്യൂ​സി​ക് വി​ഡി​യോ​ക​ള്‍ ഏ​കാ​ന്ത​ത​യും അ​തി​ജീ​വ​ന​വും എ​ന്ന വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട 10 ചി​ത്ര​ങ്ങ​ള്‍, അ​മ്ബ​തോ​ളം വ​നി​ത​ക​ളു​ടെ ചി​ത്ര​ങ്ങ​ള്‍ എ​ന്നി​വ മേ​ള​യി​ല്‍ പ്രേ​ക്ഷ​ക​പ്രീ​തി നേ​ടി.

സ​മാ​പ​ന​സ​മ്മേ​ള​നം മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കീ​ട്ട് ആ​റി​ന് ഏ​രീ​സ് പ്ല​ക്സ് എ​സ്.​എ​ല്‍ തി​യ​റ്റ​ര്‍ സ​മു​ച്ച​യ​ത്തി​ലെ ഓ​ഡി -1 ല്‍ ​ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മേ​ള​യി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ ജേ​താ​ക്ക​ള്‍​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യും. തു​ട​ര്‍​ന്ന് വി​ജ​യ​ചി​ത്ര​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കും.

Related News