Loading ...

Home Gulf

സൗദിയില്‍ നിയമലംഘനത്തിന് പിഴ ഈടാക്കുന്ന രീതിയില്‍ മാറ്റം വരുത്തി

സൗദിയില്‍ നിയമലംഘനത്തിന് പിഴ ഈടാക്കുന്ന രീതിയില്‍ മാറ്റം വരുത്തി.സ്ഥാപനങ്ങളുടെ വലിപ്പവും നിയമ ലംഘനത്തിന്റെ സ്വഭാവവും അനുസരിച്ചാകും ഇനി പിഴയീടാക്കുക.

പിഴക്കെതിരെ അപ്പീല്‍ പോകാനും ഇളവു ചെയ്തു ലഭിക്കാനും കൂടുതല്‍ ചട്ടങ്ങളും നിയമത്തില്‍ ചേര്‍ത്തു. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുടെ നിരന്തര അഭ്യര്‍ഥന കണക്കിലെടുത്താതണ് തീരുമാനം.

സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് വിവിധ നിയമ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാറുണ്ട്. സ്വദേശിവത്കരണം പാലിക്കാത്തതാണ് ഇതില്‍ പ്രധാനം. ഇത്തരം നിയമ ലംഘനങ്ങളില്‍ ചെറുതും വലുതുമായ സ്ഥാപനങ്ങള്‍ക്ക് ഒരേ പിഴയാണ് ഈടാക്കിയിരുന്നത്. ഇതാണ് മാറുക. ഇനി സ്ഥാപനത്തിന്റെ വലിപ്പത്തിനും നിയമ ലംഘനത്തിന്റെ തോതനുസരിച്ചും മാത്രം പിഴ ഈടാക്കാനാണ് തീരുമാനം.

നിയമ ലംഘനത്തിന് പിഴ ഈടാക്കാന്‍ സ്ഥാപനങ്ങളെ മൂന്ന് വിഭാഗങ്ങളായി തരം തിരിക്കും. ഇതില്‍ ആദ്യത്തേത് എ വിഭാഗമാണ്. 51 ഉം അതില്‍ കൂടുതലും ജീവനക്കാരുള്ളതാണ് എ വിഭാഗം. ബി വിഭാഗം 11 മുതല്‍ 50 എണ്ണം ജീവനക്കാരുള്ളതായിരിക്കും. സി വിഭാഗം 10 ഉം അതില്‍ കുറവും ജീവനക്കാരുള്ളതാണ്. സൗദിയിലെ ആകെ പ്രവാസികളുടെ സ്ഥാനങ്ങളില്‍ സി വിഭാഗത്തിലാകും പെടുക.

Related News