Loading ...

Home Gulf

വൈറസിനെ നശിപ്പിക്കാന്‍ ശേഷിയുള്ള ഇലക്‌ട്രിക് മാസ്‌ക് വികസിപ്പിച്ച്‌ യുഎഇ

അബുദാബി: വൈറസിനെ നശിപ്പിക്കാന്‍ ശേഷിയുള്ള ഇലക്‌ട്രിക് മാസ്‌ക് വികസിപ്പിച്ച്‌ യുഎഇ യൂണിവേഴ്‌സിറ്റി.
ഇലക്‌ട്രിക് മാസ്‌കിന്റെ പേറ്റന്റ് യൂണിവേഴ്‌സിറ്റി രജിസ്റ്റര്‍ ചെയ്തു. കോവിഡ് ഉള്‍പ്പെടെ പകര്‍ച്ചവ്യാധികള്‍ ആഗോള, സാമൂഹിക, സാമ്ബത്തിക പ്രശ്‌നങ്ങള്‍ക്ക് വഴിവച്ച പശ്ചാത്തലത്തിലാണ് സുരക്ഷിതമായ മാസ്‌ക് കണ്ടെത്താന്‍ പരീക്ഷണം നടത്താന്‍ ആരംഭിച്ചത്. വൈറസിനെ തടയുന്ന ഇലക്‌ട്രിക് മാസ്‌കില്‍ തൊടുമ്ബോള്‍ അവ കൈകളിലൂടെ ശരീരത്തിലേക്കു കടക്കാനുള്ള സാധ്യത ഇല്ലാതാക്കും. വൈറസിനെ തടയുന്നതോടൊപ്പം വൈദ്യുതി പ്രവഹിപ്പിച്ച്‌ പൂര്‍ണമായോ ഭാഗികമായോ അവയെ നശിപ്പിക്കാനും ഈ മാസ്‌കുകള്‍ക്ക് കഴിവുണ്ട്.

Related News