Loading ...

Home Gulf

ദുബായിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും സൗജന്യ എക്‌സ്‌പോ ടിക്കറ്റ്; ഓഫര്‍ രണ്ടാഴ്ചത്തേക്ക്



ദുബായ്:  ദുബായിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും സൗജന്യ എക്‌സ്‌പോ ടിക്കറ്റ് നല്‍കാന്‍ തീരുമാനം. വിനോദ സഞ്ചാരികള്‍, പൗരന്മാര്‍, താമസക്കാര്‍ ഉള്‍പ്പടെ ദുബായിലേക്കുള്ള എല്ലാ യാത്രക്കാര്‍ക്കും സൗജന്യ ലോക എക്‌സ്‌പോ 2020 ടിക്കറ്റുകള്‍ ലഭിക്കും.

രാജ്യത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തോട് അനുബന്ധിച്ചാണ് ഈ ഓഫര്‍.

ഡിസംബര്‍ 1 മുതല്‍ രണ്ടാഴ്ചത്തേക്ക് ആയിരിക്കും ടിക്കറ്റുകള്‍ സൗജന്യമായി നല്‍കുന്നത്. ദുബായ് കൗണ്‍സില്‍ ഫോര്‍ ബോര്‍ഡര്‍ ക്രോസിംഗ് പോയിന്റ്സ് സെക്യൂരിറ്റിയും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫേഴ്‌സും സംയുക്തമായി എടുത്ത തീരുമാനത്തില്‍ 192 രാജ്യങ്ങള്‍ പങ്കെടുക്കുന്ന മെഗാ എക്‌സ്‌പോ കാണാനാണ് യാത്രക്കാര്‍ക്ക് അവസരം ഒരുങ്ങുന്നത്.


Related News