Loading ...

Home Gulf

ഇസ്ലാമിക മൂല്യങ്ങള്‍ക്ക് ചേരാത്ത രീതിയില്‍ ഉല്‍പന്നങ്ങള്‍ പരസ്യം ചെയ്യരുത്; നടപടിയുണ്ടാവുമെന്ന് ഖത്തര്‍


ഖത്തറില്‍ ഉല്‍പന്നങ്ങളുടെ പ്രൊമോഷന് ഇസ്ലാമിക മൂല്യങ്ങള്‍ക്ക് ചേരാത്ത ലോ​ഗോകളും ചിഹ്നങ്ങളും ഉപയോ​ഗിക്കരുതെന്ന് ഖത്തര്‍ വ്യവസായ മന്ത്രാലയം.അടുത്തിടെ ഖത്തറിലെ ചില ഷോപ്പിം​ഗ് മാളുകളില്‍ ഉല്‍പന്നങ്ങള്‍ ഇസ്ലാമിക മൂല്യങ്ങള്‍ക്കും ഖത്തറിന്റെ സംസ്കാരത്തിനും ചേരാത്ത ലോ​ഗോയും ഡിസൈനുകളും കളറുകളും ഉപയോ​ഗിച്ച്‌ പ്രമോട്ട് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇത് സംബന്ധിച്ച്‌ ഉത്തരവിറക്കിയത്.

ഉപഭോക്താക്കളുടെ മതപരമായ വിശ്വസവും മൂല്യങ്ങളും സംരക്ഷിക്കാന്‍ മന്ത്രാലയം ബാധ്യസ്ഥരാണ്. അതിനാല്‍ ഇത്തരം പ്രവണതകളില്‍ നിന്ന് വാണിജ്യസ്ഥാപനങ്ങള്‍ വിട്ട് നില്‍ക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ഇത്തരം നിയമ ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ 10 ലക്ഷം റിയാല്‍ വരെ കടയുടമകളില്‍ നിന്ന് പിഴ ഈടാക്കും. മൂന്ന് മാസം വരെ കട അടച്ചിടാനും ഉത്തരവിടും. നിയമ ലംഘനം ശ്ര​ദ്ധയില്‍ പെട്ടാല്‍ ഉപഭോക്താക്കള്‍ക്ക് മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യാമെന്നും ഉത്തരവില്‍ പറയുന്നു.


Related News