Loading ...

Home Gulf

നി​യ​മാ​നു​സൃ​തം വ​രൂ, നി​യ​മം പാ​ലി​ച്ചു ജോ​ലി ചെ​യ്യൂ: ഡോ. ​സു​ഹൈ​ല്‍ ഖാ​ന്‍

റി​യാ​ദ്: എ​ന്തെ​ല്ലാം പ്ര​തി​സ​ന്ധി​ക​ളു​ണ്ടെ​ങ്കി​ലും സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് ജോ​ലി തേ​ടി​യെ​ത്തു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം ഇ​പ്പോ​ഴും വ​ര്‍​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും നി​യ​മ​നാ​സൃ​തം ഇ​വി​ടേ​ക്ക് വ​രാ​നും à´ˆ ​രാ​ജ്യ​ത്തെ തൊ​ഴി​ല്‍ നി​യ​മ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ട് ജോ​ലി ചെ​യ്യാ​നും ഓ​രോ ഇ​ന്ത്യ​ക്കാ​ര​നും ത​യ്യാ​റാ​ക​ണ​മെ​ന്നാ​ണ് പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സ് സ​ന്ദേ​ശ​മാ​യി അ​റി​യി​ക്കാ​നു​ള്ള​തെ​ന്ന് ഇ​ന്ത്യ​ന്‍ എം​ബ​സി ചാ​ര്‍​ജ് à´¡à´¿ ​അ​ഫ​യേ​ഴ്സ് ഡോ. ​സു​ഹൈ​ല്‍ ഇ​ജാ​സ് ഖാ​ന്‍ പ​റ​ഞ്ഞു. 

പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സി​നോ​ട​നു​ബ​ന്ധി​ച്ച്‌ ഇ​ന്ത്യ​ന്‍ എം​ബ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സൗ​ദി അ​റേ​ബ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ വി​ദേ​ശി സ​മൂ​ഹം 32 ല​ക്ഷം ക​വി​ഞ്ഞ ഇ​ന്ത്യ​ക്കാ​രാ​ണെ​ങ്കി​ലും നി​യ​മ​ലം​ഘ​ക​രി​ല്ലാ​ത്ത രാ​ജ്യം എ​ന്ന കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി സൗ​ദി സു​ര​ക്ഷാ​വി​ഭാ​ഗം ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​യി​ലാ​യ ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം ആ​യി​ര​ത്തോ​ളം പേ​ര്‍ മാ​ത്ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഏ​റ്റ​വു​മ​ധി​കം അ​ച്ച​ട​ക്ക​മു​ള്ള വി​ദേ​ശി സ​മൂ​ഹം ഇ​ന്ത്യ​ക്കാ​രാ​ണെ​ന്ന സ​ല്‍​പേ​ര് നി​ല​നി​ര്‍​ത്താ​ന്‍ ഇ​ന്ത്യ​ന്‍ സ​മൂ​ഹം സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭ്യ​ര്‍​ത്ഥി​ച്ചു. 

പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സ​നി​ടോ​നു​ബ​ന്ധി​ച്ച്‌ ന്യൂ​ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന വി​ദേ​ശ​ത്തു​ള്ള ഇ​ന്ത്യ​ന്‍ വം​ശ​ജ​രു​ടെ പ്ര​ഥ​മ പാ​ര്‍​ല​മെ​ന്‍റ​റി സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ന​ട​ത്തി​യ പ്ര​ഭാ​ഷ​ണ​ത്തി​ന്‍റെ വീ​ഡി​യോ ച​ട​ങ്ങി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചു. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ജ​ന​പ്രി​യ പ​രി​പാ​ടി​ക​ളി​ല്‍ ഡി​ജി​റ്റ​ല്‍ ഇ​ന്ത്യ​യെ​ക്കു​റി​ച്ച്‌ സ​ല്‍​മാ​ന്‍ ഖാ​ലി​ദ് (യു​പി), യോ​ഗ​യെ​ക്കു​റി​ച്ച്‌ അ​ല്‍​യാ​സ്മി​ന്‍ സ്കൂ​ള്‍ അ​ധ്യാ​പി​ക​യും കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യു​മാ​യ യോ​ഗാ​ചാ​ര്യ സൗ​മ്യ, ദീ​ന്‍ ദ​യാ​ല്‍ ഉ​പാ​ധ്യാ​യ ഗ്രാം ​ജോ്യ​തി യോ​ജ​ന​യെ​ക്കു​റി​ച്ച്‌ മ​ഗേ​ഷ് പ്ര​ഭാ​ക​ര്‍ (ത​മി​ഴ്നാ​ട്) ബേ​ട്ടി ബ​ച്ചാ​വോ ബ​ട്ടി പ​ഠാ​വോ പ​ദ്ധ​തി​യെ​ക്കു​റി​ച്ച്‌ ത​ഖി​യു​ദ്ദീ​ന്‍ മി​ര്‍ ഫ​സ​ല്‍ (തെ​ലു​ങ്കാ​ന) എ​ന്നി​വ​ര്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തി. 

റി​യാ​ദ് ഇ​ന്‍​റ​ര്‍​നാ​ഷ​ണ​ല്‍ ഇ​ന്ത്യ​ന്‍ പ​ബ്ലി​ക് സ്കൂ​ള്‍ വി​ദ്യാ​ര്‍​ത്ഥി​നി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച ദേ​ശ​ഭ​ക്തി​ഗാ​ന​വും സം​ഘ​നൃ​ത്ത​വും വ​ര്‍​ണ​ശ​ബ​ള​മാ​യി. ഇ​ന്ത്യ​ന്‍ എം​ബ​സി കോ​ണ്‍​സു​ല​ര്‍ അ​നി​ല്‍ നോ​ട്ട്യാ​ല്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി. ഇ​ന്ത്യ​ന്‍ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രും സൗ​ദി അ​റേ​ബ്യ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ ക്ഷ​ണി​ക്ക​പ്പെ​ട്ട​വ​രും ച​ട​ങ്ങി​നെ​ത്തി​യി​രു​ന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Related News