Loading ...

Home Gulf

അബുദാബിയില്‍ ജല,വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ' ഗ്രീനര്‍ പദ്ധതി'ക്ക് തുടക്കം

അബുദാബി∙ അബുദാബിയില്‍ ജലവൈദ്യുതി ഉപഭോഗം കുറച്ച്‌ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളെ നവീകരിക്കുന്ന ഗ്രീനര്‍ പദ്ധതിക്ക് ആരംഭം കുറിച്ചു .ആരോഗ്യസേവന വിഭാഗമായ സേഹയ്ക്കു കീഴിലുള്ള അല്‍ഐനിലെ തവാം ഹോസ്പിറ്റല്‍, അല്‍വാഗന്‍ ഹോസ്പിറ്റല്‍, അല്‍ ദഫ്രയിലെ മദീനത്ത് സായിദ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് പരീക്ഷണാര്‍ഥം പദ്ധതി നടപ്പാക്കിവരുന്നത്.

അല്‍സില ഹോസ്പിറ്റല്‍, ഗയാത്തി ഹോസ്പിറ്റല്‍ എന്നിവയും സഹകരണ കരാറില്‍ ഒപ്പുവച്ചു.
ജല,വൈദ്യുതി ഉപയോഗം കുറയ്ക്കാനുള്ള നവീന സംവിധാനങ്ങള്‍ സജ്ജമാക്കി ലക്ഷ്യം കൈവരിക്കും. ഇതോടനുബന്ധിച്ച്‌ ലൈറ്റുകള്‍, ചില്ലറുകള്‍, കൂളറുകള്‍, ഇന്‍സുലേഷന്‍ തുടങ്ങിയവ മാറ്റി സ്ഥാപിക്കുകയാണ്. ആഗോള കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് നടപടി.

പദ്ധതി വിജയിച്ചാല്‍ എമിറേറ്റിലെ മുഴുവന്‍ ആശുപത്രിയിലും ക്ലിനിക്കുകളിലും നടപ്പാക്കാനാണ് പദ്ധതി.

Related News