Loading ...

Home Gulf

'ഒഴുകുന്ന വ്യവസായ നഗരം' സ്ഥാപിക്കാന്‍ സൗദി അറേബ്യ

ജിദ്ദ: നിയോമില്‍ ‘ഒഴുകുന്ന വ്യവസായ നഗരം’ സ്ഥാപിക്കാനൊരുങ്ങി സൗദി അറേബ്യ.ലോകത്തെ ഏറ്റവും വലിയ ഫ്ലോട്ടിങ്​ വ്യവസായ നഗരമാണ്​ ‘ഓക്​സഗണ്‍’ എന്ന പേരില്‍ സൗദി വടക്കന്‍ അതിര്‍ത്തിയിലെ സ്വപ്​ന നഗരമായ ‘നിയോമില്‍’ നിര്‍മിക്കുന്നത്​.

കിരീടാവകാശിയും നിയോം ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ‘ നിയോമില്‍ ‘ഓക്​സഗണ്‍’ നഗരത്തിന്റെ പ്രഖ്യാപനം നടത്തി​.

പുതിയ വ്യവസായ നഗരം ലോകത്തിലെ ഏറ്റവും വലിയ ഒഴുകുന്ന​ വ്യവസായ സമുച്ചയവും സൗദിയുടെ സാമ്ബത്തിക വളര്‍ച്ചക്കും വൈവിധ്യവത്​കരണത്തിനും ഉത്തേജകവും ആകുമെന്നും കിരീടാവകാശി ചൂണ്ടിക്കാട്ടി .

ദേശീയ സാമൂഹിക സാമ്ബത്തിക പരിഷ്​കരണ പദ്ധതിയായ ‘വിഷന്‍ 2030’-െന്‍റ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള വിവിധ പദ്ധതികളുടെ ഭാഗമാണിത്​​. ഭാവിയില്‍ മനുഷ്യരാശിയുടെ ജീവിതവും പ്രവര്‍ത്തന രീതികളും പുനര്‍നിര്‍വചിക്കാന്‍ പോകുന്ന നിയോം നഗരത്തിന്റെ തന്ത്രജ്ഞതയ്​ക്ക്​​ അനുസൃതമായി നിര്‍മാണ കേന്ദ്രങ്ങള്‍ക്ക്​ പുതിയ മാതൃക നല്‍കാനാണ്​ ഓക്​സഗണി’ലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്​.

ഇതിലൂടെ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്​ടിക്കാനാകും . മേഖലയിലെ ആഗോള വ്യാപാര ഒഴുക്കിനെ പിന്തുണയ്ക്കുന്നതിനൊപ്പം പ്രാദേശിക വ്യാപാര മേഖലയില്‍ രാജ്യത്തെ പിന്തുണയ്ക്കുന്നതിലും ഓക്​സഗണ്‍ നഗരം പങ്കാളിയാകും.

Related News