Loading ...

Home Gulf

കുവൈറ്റ് മന്ത്രിസഭ രാജിവച്ചു

കുവൈറ്റ് സിറ്റി: കുവൈത്ത് മന്ത്രിസഭ രാജിവച്ചു. ഇന്ന് നടന്ന അടിയന്തിര മന്ത്രിസഭാ യോഗത്തിന് ശേഷമാണ് പ്രധാന മന്ത്രി ഷൈഖ്‌ സബാഹ്‌ അല്‍ ഖാലിദ്‌ അല്‍ സബാഹ്‌ കുവൈറ്റ് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന് രാജിക്കത്ത് സമര്‍പ്പിച്ചു.മന്ത്രിസഭ പുനഃസംഘടിപ്പിക്കാനായാണ് മന്ത്രിസഭ രാജിവച്ചതെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.പാര്‍ലമെന്‍റിന് അനഭിമതരായ മന്ത്രിമാരെ ഒഴിവാക്കിയും കൂടുതല്‍ പാര്‍ലമെന്‍റ് അംഗങ്ങളെ ഉള്‍പ്പെടുത്തിയുമാണ് പുതിയ മന്ത്രിസഭ രൂപവത്കരിക്കുകയെന്നാണ് സൂചനകള്‍.


Related News