Loading ...

Home Gulf

പുനഃസംഘടനക്കായി കുവൈത്ത്​ മന്ത്രിസഭ രാജിവെച്ചു

കുവൈത്ത്​ സിറ്റി: കുവൈത്ത്​ മന്ത്രിസഭ പുനഃസംഘടിപ്പിക്കാനായി രാജിവെച്ചു. പാര്‍ലമെന്‍റും സര്‍ക്കാറും തമ്മിലുള്ള ബന്ധം നന്നാക്കുന്നതിനായി അമീറിന്റെ  ആഭിമുഖ്യത്തില്‍ നടക്കുന്ന നാഷനല്‍ ഡയലോഗിന്റെ  തുടര്‍ച്ചയായി പുതിയൊരു തുടക്കത്തിനായാണ്​ മന്ത്രിസഭ രാജിവെച്ചത്​.

പാര്‍ലമെന്‍റിന്​ അനഭിമതരായ മന്ത്രിമാരെ ഒഴിവാക്കിയും കൂടുതല്‍ പാര്‍ലമെന്‍റ്​ അംഗങ്ങളെ ഉള്‍പ്പെടുത്തിയുമാണ്​ പുതിയ മന്ത്രിസഭ രൂപവത്​കരിക്കുക.

അമീര്‍ മുന്‍കൈയെടുത്ത്​ സുപ്രീം കോടതിയുടെ രക്ഷാകര്‍തൃത്വത്തിലാണ്​ നാഷനല്‍ ഡയലോഗ്​ സംഘടിപ്പിക്കുന്നത്​. ആദ്യ രണ്ട്​ സെഷനുകള്‍ വിജയകരമായിരുന്നു. ഉപപ്രധാനമന്ത്രിയും​ പ്രതിരോധ മന്ത്രിയുമായ ശൈഖ്​ ഹമദ്​ ജാബിര്‍ അല്‍ അലി അസ്സബാഹ്​, വാണിജ്യ മന്ത്രി ഡോ. അബ്​ദുല്ല അല്‍ സല്‍മാന്‍ എന്നിവര്‍ക്കെതിരെ ഹമദ്​ അല്‍ ആസ്​മി എം.പി കുറ്റവിചാരണ നോട്ടീസ്​ സമര്‍പ്പിച്ചിട്ടുണ്ട്​. മന്ത്രിസഭ രാജിവെച്ച പശ്ചാത്തലത്തില്‍ ഇതിന്​ പ്രസക്​തിയില്ലാതായി.

Related News