Loading ...

Home Gulf

ദുബൈ സന്ദര്‍ശകര്‍ക്ക് സൗജന്യ എക്സ്പോ പാസ്പോര്‍ട്ട്

ദുബൈയിലെത്തുന്ന സന്ദര്‍ശകര്‍ക്ക്​ എക്സ്പോ പാസ്പോര്‍ട്ടുകള്‍ സൗജന്യം. നഗരിയിലെ 190ല്‍ അധികം വരുന്ന പവലിയനുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് എക്സ്പോ പാസ്പോര്‍ട്ട്.

സന്ദര്‍ശക, ടൂറിസ്​റ്റ്​ വിസകളില്‍ ദുബൈ വിമാനത്താവളത്തില്‍ വന്നിറങ്ങുന്നവര്‍ക്കാണ്​ എക്​സ്​പോ പാസ്​പോര്‍ട്ടുകള്‍ നല്‍കി വരുന്നത്​. ഇതിനകം മൂവായിരം സന്ദര്‍ശകര്‍ക്കാണ്​ പാസ്​പോര്‍ട്ടുകള്‍ കൈമാറിയത്​. എക്​സ്​പോ നഗരിയിലെ എല്ലാ രാജ്യങ്ങളുടെയും പവലിയനുകള്‍ സന്ദര്‍ശിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതാണ്​ ഈ പ്രത്യേക പാസ്​പോര്‍ട്ട്​. ചുരുക്കം ദിവസങ്ങള്‍ കൊണ്ട്​ എല്ലാ രാജ്യങ്ങളുടെയും പവലിയനുകള്‍ കണ്ടുതീര്‍ക്കാന്‍ മലയാളികള്‍ ഉള്‍പ്പെടെ ചിലര്‍ താല്‍പര്യമെടുത്തു. എകസ്​പോ നഗരി സന്ദര്‍ശിക്കുന്ന എല്ലാവരും പണം നല്‍കിയാണ്​ പാസ്​പോര്‍ട്ട്​ കരസ്​ഥമാക്കുന്നത്​.

മാര്‍ച്ച്‌​ അവസാനം വരെയാണ്​ എക്​സ്​പോ നീണ്ടുനില്‍ക്കുക. തുടര്‍ന്നും എക്​സ്​പോയുടെയും ദുബൈയുടെയും ഓര്‍മകള്‍ ജീവത്താക്കി നിര്‍ത്താന്‍ പാസ്​പോര്‍ട്ട്​ കാരണമാകുമെന്ന്​ ദുബൈ എമിഗ്രേഷന്‍ വിഭാഗം സാരഥികള്‍ വ്യക്​തമാക്കി.

ഔദ്യോഗിക പാസ്പോര്‍ട്ട് പോലെ രൂപപ്പെടുത്തിയ 50 പേജുള്ള ബുക്ക്‌ലെറ്റാണിത്​. മൂന്നു തീമാറ്റിക് പവലിയനുകളുടെ ഡിസൈനുകളും ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു

Related News