Loading ...

Home Gulf

കുവൈത്തിലേക്ക് വിദേശത്തുനിന്നുള്ള റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കാന്‍ നടപടികള്‍ ആരംഭിച്ചു

കുവൈത്ത്; കുവൈത്തിലേക്ക് വിദേശത്തുനിന്നുള്ള റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കാന്‍ നടപടികള്‍ ആരംഭിച്ചു.വര്‍ക്ക് പെര്‍മിറ്റ് വിതരണം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ പുനരാരംഭിക്കാന്‍ മാന്‍പവര്‍ അതോറിറ്റി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോവിഡ് പ്രതിസന്ധിക്കു മുമ്ബ് നിലവിലുണ്ടായിരുന്ന നടപടിക്രമങ്ങള്‍ അനുസരിച്ചാകും സേവനങ്ങള്‍. ഏകജാലക സംവിധാനമായ അസ്സഹല്‍ പോര്‍ട്ടല്‍ വഴിയാണ് വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകള്‍ സ്വീകരിക്കുക.

കോവിഡിന് മുമ്ബുള്ള നിബന്ധനകള്‍ക്കൊപ്പം വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണമെന്ന നിബന്ധനകൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അസ്സഹല്‍ പോര്‍ട്ടല്‍ ആരോഗ്യമന്ത്രാലയവുമായി ബന്ധിപ്പിച്ചതിനാല്‍ അപ്ലോഡ് ചെയ്യുന്ന വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരിക ഉറപ്പാക്കാന്‍ സാധിക്കും. സര്‍ക്കാര്‍ കരാറുകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന തൊഴിലുടമ ജോലിയുടെ സ്വഭാവം, കരാര്‍ കാലാവധി, പ്രഫഷന്‍, യോഗ്യത എന്നിവ വ്യക്തമാക്കുന്ന കോണ്‍ട്രാക്‌ട് ഫോമിനു പുറമെ താമസ അലവന്‍സ്, വിമാന ടിക്കറ്റ് എന്നിവയുടെ രേഖകളും സമര്‍പ്പിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Related News