Loading ...

Home Gulf

ഗൾഫ് മേഖലയിൽ താമസിക്കുന്നവർക്ക് മുന്നറിയിപ്പ്

ദുബായ്: മേഘാവൃതമായ ദിവസം ആരംഭിച്ചതിനു പിന്നാലെ ഗൾഫ് മേഖലയിൽ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറേബ്യൻ ഗൾഫ് മേഖലയിൽ ശക്തമായ കാറ്റും കടൽ ക്ഷോഭവും കൂടാതെ 11 അടി ഉയരത്തിൽ വരെ തിരമാലകൾ ആഞ്ഞടിക്കാനും സാധ്യതയുണ്ടെന്നാണ് പ്രവചനം. ബുധനാഴ്ച മുതൽ വ്യാഴാഴ്ച വൈകിട്ടുവരെ പ്രധാനമായും ഒമാൻ കടലിനു സമീപമാണ് കാറ്റിനും കടൽ ക്ഷോഭത്തിനും സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.വ്യാഴാഴ്ച വൈകിട്ടുവരെ ആരും സമുദ്ര തീരങ്ങളിൽ ഇറങ്ങരുതെന്നും നാവിക സേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ശക്തമായ വടക്ക് – പടിഞ്ഞാറ് കാറ്റിനെ തുടർന്നാണ് കടൽ പ്രക്ഷുബ്ധമാവുക. ഒമാൻ കടലിൽ അഞ്ചു മുതൽ ഏഴ് അടി വരെ ഉയരത്തിൽ ആയിരിക്കും തിരമാലകൾ അനുഭവപ്പെടുകയെന്നും മുന്നറിയിപ്പിൽ പറയുന്നു.

Related News