Loading ...

Home Gulf

ലെബനനെതിരെ ശക്തമായ നടപടികളുമായി ഗള്‍ഫ് രാജ്യങ്ങള്‍

റിയാദ്: ലെബനനെതിരെ ശക്തമായ നടപടികള്‍ വേണമെന്ന ആവശ്യത്തിലുറച്ച്‌ സൗദിക്ക് പിന്നാലെ കുവൈത്തും യുഎഇയും ബഹ്റൈനും.സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യം യമനില്‍ നടത്തുന്ന യുദ്ധത്തിനെതിരേ ഒരു ലബ്‌നീസ് മന്ത്രി വിമര്‍ശനം ഉന്നയിച്ച്‌ രംഗത്ത് വന്നിരുന്നു. ഇതാണ് ഗള്‍ഫ് രാജ്യങ്ങളും ലബ്‌നാനും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കിയത്.

പ്രതിഷേധത്തിന്റെ ഭാഗമായി സൗദിയും ബഹ്റൈനും ലബനീസ് നയതന്ത്ര പ്രതിനിധികളെ തങ്ങളുടെ രാജ്യത്ത് നിന്നും പുറത്താക്കിയിരുന്നു. ഇവര്‍ക്ക് പിന്നാലെ കുവൈത്തും സമാനമായ നടപടി സ്വീകരിച്ച്‌ രംഗത്ത് വന്നത് ലബനീസ് സര്‍ക്കാറിന് മുന്നില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഉപരോധത്തിന് സമാനമായ രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന വിലയിരുത്തലുകളും ശക്തമാണ്. ഉദ്യോഗസ്ഥരോട് 48 മണിക്കൂറിനകം രാജ്യം വിടാനാണ് കുവൈത്ത് ആവശ്യപ്പെട്ടിട്ടുള്ളത്.


സൗദി അറേബ്യക്കും മറ്റ് ജിസിസി രാജ്യങ്ങള്‍ക്കുമെതിരായി ലബനീസ് മന്ത്രിസൗദി അറേബ്യക്കും മറ്റ് ജിസിസി രാജ്യങ്ങള്‍ക്കുമെതിരായി ലബനീസ് മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായ അസ്വീകാര്യമായ നിലപാടും തെറ്റായ പ്രസ്താവനകളുമാണ് തീരുമാനത്തിന് പിന്നിലെന്ന് കുവൈത്ത് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സൗദി ശക്തമായ നടപടികളാണ് ലബനനെതിരെ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.


Related News