Loading ...

Home Gulf

ബുറൈമി യാത്രയ്ക്ക് പാസ്പോര്‍ട്ട് ഒഴിവാക്കി ഒമാന്‍

ഒമാന്‍ ∙ ഒമാന്‍ – യുഎഇ അതിര്‍ത്തി ഗവര്‍ണറേറ്റായ ബുറൈമിയിലേക്ക് സഞ്ചരിക്കാന്‍ പാസ്പോര്‍ട്ടും റെസിഡന്റ്സ് കാര്‍ഡും വേണമെന്ന നിബന്ധന നീക്കി ഒമാന്‍ . അല്‍ റൗദ, വാദി അല്‍ ജിസ്സി, സആ ചെക്പോസ്റ്റുകള്‍ വഴി യാത്ര ചെയ്യാം .യുഎഇയില്‍ നിന്നുള്ളവര്‍ക്കും ഇതു സൗകര്യമാണ്. യുഎഇയില്‍ നിന്നു ബുറൈമി വഴി പോകുന്നവര്‍ പാസ്പോര്‍ട്ടില്‍ എക്സിറ്റ് സീല്‍ ചെയ്യാന്‍ വാദി ജിസ്സി ചെക് പോസ്റ്റ് വരെ 35 കിലോമീറ്ററോളം സഞ്ചരിക്കണമായിരുന്നു . അതെ സമയം വര്‍ഷങ്ങള്‍ക്കു മുന്‍പ് ബുറൈമി അതിര്‍ത്തിയിലൂടെ യുഎഇയിലെ അല്‍ഐനിലേക്ക് യാത്ര ചെയ്യാന്‍ അനുവദിച്ചിരുന്നെങ്കിലും പിന്നീട് അടയ്ക്കുകയായിരുന്നു. നിയന്ത്രണങ്ങള്‍ നീങ്ങിയത് ബുറൈമിയിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുമാകുമെന്നാണ് പ്രതീക്ഷ .

Related News