Loading ...

Home cinema

ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായി തമിഴ് ചിത്രം 'കൂഴങ്കല്‍'

2022 ഓസ്‌കാര്‍ പുരസ്‌കാരത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തമിഴ് ചിത്രം കൂഴങ്കല്‍. നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും നിര്‍മ്മാണ കമ്ബനി റൗഡി പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ നിര്‍മിച്ച ചിത്രത്തിന്‍റെ സംവിധായകന്‍ നവാഗതനായ പി.എസ് വിനോത് രാജാണ്. വിഘ്‌നേഷ് ശിവന്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഈ സന്തോഷവാര്‍ത്ത അറിയിച്ചത്. നോമിനേഷന്‍ പട്ടികയില്‍ ഇടം പിടിച്ചാല്‍ മാത്രമെ ചിത്രം അവാര്‍ഡിന് പരിഗണിക്കപ്പെടുകയുള്ളൂ. 14 സിനിമകളുടെ പട്ടികയില്‍ നിന്നാണ് കൂഴങ്കല്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഷാജി എന്‍ കരുണ്‍ അധ്യക്ഷനായ 15 അംഗ ജൂറിയാണ് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രികള്‍ സ്‌ക്രീന്‍ ചെയ്തത്. ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട സിനിമകളില്‍ സര്‍ദാര്‍ ഉദ്ധം, ഷേര്‍ണി, നായാട്ട് എന്നീ ചിത്രങ്ങളും ഉണ്ടായിരുന്നു.

Related News