Loading ...

Home Gulf

യൂറോപ്പുമായി വ്യോമഗതാഗത സഹകരണം; കരാറില്‍ ഒപ്പുവച്ച്‌ ഖത്തര്‍

ദോഹ : യൂറോപ്യന്‍ യൂണിയനുമായി സമഗ്ര വ്യോമ ഗതാഗത കരാറില്‍ ഒപ്പുവച്ച്‌ ഖത്തര്‍. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ഖത്തറുമായുള്ള വ്യോമഗതാഗത സഹകരണം ശക്തിപ്പെടുത്താന്‍ പുതിയ കരാര്‍ സഹായകമാകുമെന്നാണ് വിവരം . ലക്‌സംബര്‍ഗില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ ഗതാഗത, വാര്‍ത്താവിനിമയ മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അല്‍ സുലൈത്തിയും സ്ലോവാനിയ വിദേശകാര്യമന്ത്രി അന്‍സി ലോഗര്‍, യൂറോപ്യന്‍ കമ്മിഷന്‍ വൈസ്പ്രസിഡന്റ് ജോസഫ് ബോറെല്‍ എന്നിവര്‍ കരാറില്‍ ഒപ്പുവച്ചു. അതെ സമയം കരാര്‍ അനുസരിച്ച്‌ ഖത്തര്‍ എയര്‍വേയ്‌സിന് നിയന്ത്രണങ്ങളില്ലാതെ യൂറോപ്യന്‍ വ്യോമ ഗതാഗത വിപണിയിലേക്കുള്ള പ്രവേശനം സുഗമമാകും .

Related News