Loading ...

Home Gulf

ആരോഗ്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ ഒമാന്‍

മസ്‌കത്ത് : ഒമാനിലെ ആരോഗ്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ ആരോഗ്യ മന്ത്രാലയം. നഴ്സിങ്- പാരാമെഡിക്കല്‍ വിഭാഗങ്ങളില്‍ ഉള്‍പ്പടെ പ്രവാസികള്‍ക്ക് പകരമായി സ്വദേശി ജീവനക്കാരെ നിയമിക്കുന്നതിന് തൊഴില്‍, ആരോഗ്യ മന്ത്രാലയങ്ങള്‍ ധാരണയിലെത്തി. പരിശീലനം അടക്കമുള്ള ഒരുക്കുന്നതിനാണ് കരാര്‍. അതെ സമയം ഒരു വര്‍ഷത്തിനിടെ വിവിധ തസ്തികകളിലായി വിദേശികള്‍ക്ക് പകരം 900 സ്വദേശികളെ നിയമിക്കും. ഇവരില്‍ 610 പേരെ ഇതിനോടകം നിയമിച്ചുകഴിഞ്ഞു. 134 പേരുടെ നിയമന നടപടികള്‍ പുരോഗമിക്കുകയാണ്. 156 പേരെ പരിശീലനത്തിന് ശേഷം രണ്ടര മാസത്തിനുള്ളില്‍ നിയമിക്കുമെന്നും
ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ നഴ്സിങ്, പാരാമെഡിക്കല്‍ വിഭാഗങ്ങളില്‍ സ്വദേശികള്‍ക്ക് പരിശീലനം നല്‍കും. ഒരു വര്‍ഷം നീളുന്ന പരിശീലന പരിപാടിക്ക് തൊഴില്‍ മന്ത്രാലയം ധനസഹായം നല്‍കും.

Related News