Loading ...

Home Gulf

നെറ്റ്-സീറോ 2050 പദ്ധതി ; കാര്‍ബണ്‍രഹിത രാജ്യമാകാന്‍ യുഎഇ

അബുദാബി∙ കാര്‍ബണ്‍ രഹിത രാജ്യമാകാനുള്ള യുഎഇയുടെ’ നെറ്റ്-സീറോ 2050′ പദ്ധതിക്ക് ലോക രാജ്യങ്ങളുടെ അഭിനന്ദനം .സംശുദ്ധ, പുനരുല്‍പാദന ഊര്‍ജ സ്രോതസ്സുകളില്‍ 30 വര്‍ഷത്തിനകം 60,000 കോടി ദിര്‍ഹം നിക്ഷേപിച്ചാണ് യുഎഇയുടെ സുപ്രധാന നീക്കം . കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കെതിരായ ആഗോള പോരാട്ടങ്ങള്‍ക്ക് ശക്തിയേകുന്ന യുഎഇയുടെ പ്രഖ്യാപനം മറ്റ് രാജ്യങ്ങള്‍ക്കു മാതൃകയാണെന്ന് യുഎസ് പ്രത്യേക കാലാവസ്ഥാ പ്രതിനിധി ജോണ്‍ കെറി വ്യക്തമാക്കി .നവംബറില്‍ യുകെയില്‍ നടക്കുന്ന കോപ് 26 കാലാവസ്ഥാ സമ്മേളനത്തിനു മുന്‍പ് സുപ്രധാന പദ്ധതി പ്രഖ്യാപിച്ച യുഎഇയെ അദ്ദേഹം അഭിവാദ്യം ചെയ്തു. യുഎന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റീഫന്‍ ഡുജാരികും യുഎഇയുടെ സ്വപ്ന പദ്ധതിയെ സ്വാഗതം ചെയ്തു. സൗദി അടക്കം വിവിധ ഗള്‍ഫ് രാജ്യങ്ങളും യുഎഇയെ പ്രശംസിച്ചു. കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതില്‍ ലോക രാജ്യങ്ങള്‍ക്കൊപ്പം യുഎഇയുടെ പങ്ക് നിര്‍വഹിക്കുമെന്ന് വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.

Related News