Loading ...

Home Gulf

60 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള പ്ര​വാ​സി​ക​ളു​ടെ തൊ​ഴി​ല്‍ വി​സ നി​രോ​ധ​നം റ​ദ്ദാ​ക്കി

കു​വൈ​റ്റ് സി​റ്റി : പ്ര​വാ​സി​ക​ളി​ല്‍ അ​റു​പ​ത് വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​രു​ടേ​തും സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ഭ്യാ​സ​മോ അ​തി​ല്‍ കു​റ​വോ യോ​ഗ്യ​ത​യു​ള്ള​വ​രു​ടെ​യും തൊ​ഴി​ല്‍ വി​സ പു​തു​ക്കി​ല്ലെ​ന്ന അ​സാ​ധു​വാ​ണെ​ന്ന് ഫ​ത്വ ആ​ന്‍​ഡ് ലെ​ജി​സ്ലേ​ഷ​ന്‍ ക​മ്മി​റ്റി വ്യ​ക്ത​മാ​ക്കി. 60 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള പ്ര​വാ​സി​ക​ള്‍​ക്ക് തൊ​ഴി​ല്‍ പെ​ര്‍​മി​റ്റ് നി​രോ​ധി​ക്കാ​നു​ള്ള തീ​രു​മാ​നം നി​യ​മ​പ​ര​മാ​യി ശ​രി​യ​ല്ലെ​ന്ന് ഫ​ത്വ ആ​ന്‍​ഡ് ലെ​ജി​സ്ലേ​ഷ​ന്‍ വി​ഭാ​ഗം മേ​ധാ​വി കൗ​ണ്‍​സി​ല​ര്‍ സ​ലാ അ​ല്‍ മ​സാ​ദ് പ്ര​സ്താ​വി​ച്ചു. 2020 ഓ​ഗ​സ്റ്റി​ല്‍ മാ​ന്‍​പ​വ​ര്‍ അ​തോ​റി​റ്റി ഡ​യ​റ​ക്ട​ര്‍ പു​റ​പ്പെ​ടു​വി​ച്ച തീ​രു​മാ​നം നി​യ​മ​പ​ര​മാ​യി നി​ല​നി​ല്‍​ക്കു​ന്ന​ത​ല്ലെ​ന്നും ഫ​ത്വ ആ​ന്‍​ഡ് ലെ​ജി​സ്ലേ​ഷ​ന്‍ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

2020 സെ​പ്റ്റം​ബ​റി​ലാ​ണ് സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ വി​ദ്യാ​ഭ്യാ​സ​മോ അ​തി​ന് താ​ഴെ​യോ മാ​ത്രം യോ​ഗ്യ​ത​യു​ള്ള വി​ദേ​ശി​ക​ള്‍​ക്ക് 60 വ​യ​സ് ക​ഴി​ഞ്ഞാ​ല്‍ വ​ര്‍​ക്ക് പെ​ര്‍​മി​റ്റ് പു​തു​ക്കി ന​ല്‍​കി​ല്ലെ​ന്ന് മാ​ന​വ വി​ഭ​വ​ശേ​ഷി അ​തോ​റി​റ്റി ഉ​ത്ത​ര​വി​റ​ക്കി​യ​ത്. അ​തേ​സ​മ​യം പു​തി​യ തീ​രു​മാ​നം മ​ല​യാ​ളി​ക​ളു​ള്‍​പ്പെ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ള്‍​ക്ക് ആ​ശ്വാ​സ​മാ​യി

Related News