Loading ...

Home Gulf

യു.എ.ഇ.യില്‍ കോവിഡിനെ കുറിച്ച്‌ തെറ്റായവിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി

ദുബായ് :യു.എ.ഇ.യില്‍ കോവിഡിനെ കുറിച്ച്‌ തെറ്റായവിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി.വ്യാജപ്രചാരണങ്ങള്‍ ശ്രദ്ധയില്‍പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സമിതി മുന്നറിയിപ്പുമായി രംഗത്തെത്തിയത്.തെറ്റായവിവരങ്ങള്‍ പ്രചരിപ്പിക്കരുത്. സാമൂഹികമാധ്യമങ്ങളില്‍നിന്ന് ലഭിക്കുന്നവിവരങ്ങള്‍ പൂര്‍ണമായും വിശ്വസിക്കരുതെന്നും യാഥാര്‍ഥ്യം ഉറപ്പുവരുത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. എല്ലാ കോവിഡ് മാനദണ്ഡങ്ങളും അറിയാന്‍ ഔദ്യോഗിക സംവിധാനങ്ങള്‍ മാത്രം ഉപയോഗിക്കണമെന്നും സമിതി ഓര്‍മിപ്പിച്ചു. അതേസമയം, യു.എ.ഇ.യില്‍ കോവിഡ് പ്രതിദിനസംഖ്യ വീണ്ടും കുറഞ്ഞ് 270 ആയി. 350 പേര്‍ രോഗമുക്തി നേടി. ഒരാള്‍കൂടി മരിച്ചു. ആകെ 7,35,727 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 7,28,195 പേരും രോഗമുക്തി നേടി.

Related News