Loading ...

Home Gulf

യുഎസ് - ഇറാന്‍ ആണവ ചര്‍ച്ച പുനരാരംഭിക്കണമെന്ന് ഖത്തര്‍

ദോഹ∙ : ഇറാനും യുഎസും ആണവ ചര്‍ച്ച പുനരാരംഭിക്കണമെന്ന് ഖത്തര്‍ ഡപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി . ആണവ, ആയുധ മത്സരം താങ്ങാനുള്ള കരുത്ത് മേഖലയ്ക്കില്ലാത്തതിനാല്‍ ചര്‍ച്ചകള്‍ ഉടന്‍ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷെയ്ഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി . അതെ സമയം മധ്യപൂര്‍വ മേഖലയില്‍ ആണവ പദ്ധതികളുടെ വികസനത്തെ ഖത്തര്‍ പിന്തുണക്കില്ലെന്നും സിഎന്‍എന്നിനു നല്‍കിയ അഭിമുഖത്തില്‍ വിദേശകാര്യമന്ത്രി രാജ്യത്തിന്റെ നിലപാട് ആവര്‍ത്തിച്ചു. സംയുക്ത സമഗ്ര കര്‍മ പദ്ധതി (ജിസിപിഒഎ) പ്രധാന കരാറാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ വീണ്ടും തുടങ്ങുന്നതില്‍ അമേരിക്കയുടെ പങ്ക് നിര്‍ണായകമാണ്. ഇരു രാജ്യങ്ങളും ചര്‍ച്ചകളിലൂടെ കരാറിലേക്ക് എത്തണം. 201 8ല്‍ ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായിരിക്കെയാണ് ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങിയത്.

Related News