Loading ...

Home Gulf

താ​മ​സ നി​യ​മ ​ലം​ഘ​ക​രെ​ പിടികൂടാന്‍ കുവൈത്തില്‍ കര്‍ശന പ​രി​ശോ​ധ​ന

കു​വൈ​ത്ത്​ സി​റ്റി: രാജ്യത്ത് ഒ​രാ​ഴ്​​ച​യാ​യി ന​ട​ക്കു​ന്ന സു​ര​ക്ഷാ​പ​രി​ശോ​ധ​ന കര്‍ശനമായി തു​ട​രു​ന്നു. ഖു​റൈ​ന്‍ മാ​ര്‍​ക്ക​റ്റി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ കൂടുതല്‍ ​പേ​ര്‍ പി​ടി​യി​ലാ​യി.താ​മ​സ നി​യ​മ​ലം​ഘ​ക​രെ​യും സ്​​പോ​ണ്‍​സ​ര്‍​മാ​രി​ല്‍​നി​ന്ന്​ ഒ​ളി​ച്ചോ​ടി പു​റ​ത്ത്​ ജോ​ലി​യെ​ടു​ക്കു​ന്ന​വ​രെ​യു​മാ​ണ്​ അധി കൃതര്‍ പി​ടി​കൂ​ടി​യ​ത്. 170 ലേറെ വ​രു​ന്ന പ്ര​ത്യേ​ക ടീം ​ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ലെ പൊ​തു സു​ര​ക്ഷാ​കാ​ര്യ അ​സി​സ്​​റ്റ​ന്‍​റ്​ അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി മേ​ജ​ര്‍ ജ​ന​റ​ല്‍ ഫ​ര്‍​റാ​ജ്​ അ​ല്‍ സൂ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. റോ​ഡു​ക​ളു​ടെ പ്ര​വേ​ശ​ന​ക​വാ​ട​ങ്ങ​ളി​ല്‍ ചെ​ക്​​​പോ​യ​ന്‍​റു​ക​ള്‍ തീ​ര്‍​ത്ത്​ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ചു. ഇ​തി​നൊ​പ്പം സ്ഥാ​പ​ന​ങ്ങ​ളി​ലും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എത്തി .അതെ സമയം ഒ​രി​ട​വേ​ള​ക്ക്​ ശേ​ഷം രാ​ജ്യ​ത്തിന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ സു​ര​ക്ഷാ​ പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​ക്കി​യിട്ടുണ്ട് . നി​ര​വ​ധി ത​വ​ണ പൊ​തു​മാ​പ്പ്​ ഉ​ള്‍​പ്പെ​ടെ അ​വ​സ​ര​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ത്ത അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രെ പി​ടി​കൂ​ടി നാ​ടു​ക​ട​ത്താ​നാ​ണ്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ലക്ഷ്യമിടുന്നത് .

Related News