Loading ...

Home Gulf

ഭരണകാര്യത്തില്‍ അന്താരാഷ്‌ട്രസമൂഹങ്ങള്‍ക്ക് നല്‍കിയ വാക് പാലിക്കണം; താലിബാന് താക്കീതുമായി സൗദി

ന്യൂഡല്‍ഹി : താലിബാന് മുന്നറിയിപ്പുമായി സൗദി വിദേശകാര്യമന്ത്രി. അഫ്ഗാനിലെ ഭരണത്തില്‍ ജനക്ഷേമകാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്നും ഭീകരതയെ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കരുതെന്നുമാണ് സൗദി താക്കീത് നല്‍കിയിരിക്കുന്നത്.

സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദാണ് താലിബാനെ ഉപദേശിച്ചിരിക്കുന്നത്. താലിബാന്‍ അഫ്ഗാനില്‍ ഭരണ സ്ഥിരതയ്‌ക്കാണ് മുന്‍തൂക്കം കൊടുക്കേണ്ടത്. അതേ സമയം പ്രവിശ്യകളില്‍ പലയിടത്തും നിരവധി ഭീകരസംഘടനകള്‍ താവളമുറപ്പിച്ചിരിക്കുകയാണ്. ഭരണത്തില്‍ ഭീകരരെ ഒരു കാരണവശാലും ഇടപെടുത്തരുത് എന്ന സൗദിയുടെ താക്കീത് താലിബാനും ഒപ്പം പാകിസ്താനും കനത്ത തിരിച്ചടിയായി രിക്കുകയാണ്.

ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് സൗദി ഭരണാധികാരിയുടെ പ്രസ്താവന വന്നതെന്നതും ഏറെ ശ്രദ്ധേയമാണ്. മേഖലയില്‍ സൗദിയുടെ പരമ്ബരാഗത എതിരാളികളായ ഖത്തര്‍, ഇറാന്‍, തുര്‍ക്കി എന്നിവരാണ് താലിബാനെ സഹായിക്കുന്നത് എന്നതിനാല്‍ ഭീകരതയ്‌ക്കെതിരായ സൗദിയുടെ പ്രസ്താവന ഏറെ ഗൗരവത്തോടെയാണ് പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇറാന്റെ ആണവ നയങ്ങള്‍ക്കെതിരെ എന്നും ശക്തമായ എതിര്‍പ്പുള്ള രാജ്യമാണ് സൗദി. ഖത്തറില്‍ നിന്ന് രാഷ്‌ട്രീയവും സാമ്ബത്തികവുമായ സഹായം ലഭിക്കുന്ന താലിബാന് സൗദിയുടെ നിലപാടുകള്‍ വളരെ വലിയ പ്രതിസന്ധി സൃഷ്ടിക്കും. അമേരിക്കയും സൗദിയും തമ്മിലുള്ള ബന്ധവും താലിബാനെ പ്രതികൂലമായി ബാധിക്കുമെന്നതും ഏറെ നിര്‍ണ്ണായകമാണ്.

മദ്ധ്യേഷ്യയിലെ സൈനിക ശക്തിയായ സൗദിയുടെ, താലിബാന് മേലുള്ള ഇടപെടല്‍ നിര്‍ണ്ണായകമാണ്. പ്രവിശ്യകളില്‍ ഭീകരര്‍ നിലയുറപ്പിച്ചിരിക്കുന്നതും നിരന്തരം ബോംബ് സ്‌ഫോടനങ്ങളില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നതും സൗദി ചൂണ്ടിക്കാട്ടി. ഭീകരരുടെ സാന്നിദ്ധ്യം ജനജീവിതത്തെ അതീവഗുരുതരമായി ബാധിച്ചിരിക്കുകയാണെന്നും സൗദി ഭരണാധികാരി പറഞ്ഞു. പാക് അതിര്‍ത്തികളിലെ പ്രവിശ്യകള്‍ ലഷ്‌ക്കറും ജയ്‌ഷെ മുഹമ്മദുമാണ് പിടിമുറുക്കിയിരിക്കുന്നത്. ഇവര്‍ക്ക് പാക് സൈന്യം എല്ലാ സഹായവും നല്‍കുന്നുവെന്നതും ഇന്ത്യ അന്താരാഷ്‌ട്രവേദികളില്‍ തെളിവ് സഹിതം തുറന്നു കാട്ടിയിട്ടുണ്ട്.


Related News