Loading ...

Home Gulf

15 സ്ഥാപനങ്ങളെയും 38 വ്യക്തികളെയും തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി യുഎഇ

അബുദാബി: 15 സ്ഥാപനങ്ങളെയും 38 വ്യക്തികളെയും കൂടി തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി യുഎഇ. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം യുഎഇ ക്യാബിനറ്റാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. തീവ്രവാദത്തെ പിന്തുണയ്ക്കുന്ന വ്യക്തികളുടെ പട്ടികയില്‍ ഒരു ഇന്ത്യക്കാരനും ഉള്‍പ്പെട്ടിട്ടുണ്ട്.

തീവ്രവാദത്തിനും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും സാമ്ബത്തിക പിന്തുണ നല്‍കുന്ന ശൃംഖലകളെ തകര്‍ക്കാനുള്ള യുഎഇയുടെ പ്രതിബദ്ധതയാണ് പ്രമേയം അടിവരയിടുന്നത്. തീവ്രവാദവുമായി ബന്ധപ്പെട്ട പിന്തുണ നല്‍കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും റെഗുലേറ്ററി അതോറിറ്റികള്‍ നിരീക്ഷിക്കുകയും തിരിച്ചറിയുകയും 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരുന്ന നിയമങ്ങള്‍ക്കനുസൃതമായി ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് പ്രമേയത്തില്‍ നിര്‍ദ്ദേശിക്കുന്നു.

ഒരു ഇന്ത്യക്കാരനും മൂന്ന് യുഎഇ പൗരന്മാരും ഒരു സൗദി പൗരനും ലെബനാന്‍, യെമന്‍, ഇറാഖ്, അഫ്ഗാനിസ്താന്‍, സിറിയ, ഇറാന്‍, നൈജീരിയ, ബ്രിട്ടന്‍, റഷ്യ, ജോര്‍ദാന്‍, സെയ്ന്റ് കിറ്റ്‌സ് ആന്റ് നീവസ് എന്നീ രാജ്യങ്ങളിലുള്ളവരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.മനോജ് സബര്‍വാള്‍ ഓം പ്രകാശ് എന്ന ഇന്ത്യക്കാരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.



Related News