Loading ...

Home Gulf

സൗദി - യു.എ.ഇ വിമാന സര്‍വീസുകള്‍ പുനരാംരംഭിച്ചു

സൗദിയില്‍ നിന്നും യു.എ.ഇയിലേക്ക് വിമാന സര്‍വീസുകള്‍ പുനരാംരംഭിച്ചു. യാത്രക്കാര്‍ക്ക് വെബ്സൈറ്റ് വഴി ടിക്കറ്റുകള്‍ നേടാമെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചിരുന്നു. ഇതോടെ യു.എ.ഇ വഴിയെത്തുന്ന ഇന്ത്യക്കാര്‍ക്കും സൗദിയിലേക്ക് പ്രവേശിക്കാനാകും. അതെ സമയം നേരിട്ട് ബുക്ക് ചെയ്താല്‍ യാത്രക്കാര്‍ക്ക് ചിലവ് കുറക്കാന്‍ കഴിയും . സൗദിയിലെ റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നാണ് ദുബായിലേക്ക് പ്രതിദിന സര്‍വീസ് പുനരാരംഭിച്ചത്. സൗദി ഏയര്‍ലൈന്‍സ് ഇക്കാര്യം സ്ഥിരീകരിച്ചു. യാത്രക്കാര്‍ക്ക് വെബ്‌സൈറ്റ് വഴി ബുക്കിംഗ് തുടങ്ങാമെന്നും എയര്‍ലൈന്‍സ് അറിയിച്ചു. ജൂലായില്‍ നിര്‍ത്തിവെച്ചതിന് ശേഷം ഇതാദ്യമായാണ് ദുബൈയിലേക്ക് സൗദി എയര്‍ലൈന്‍സിന്റെ സര്‍വീസ്. അതെ സമയം യുഎഇ, അര്‍ജന്റീന, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്ന് സൗദിയി ലേക്കുള്ള പ്രവേശനവിലക്ക് കഴിഞ്ഞ ദിവസമാണ് നീക്കിയത്. സൗദി പൗരന്മാര്‍ക്ക് ഈ രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്കും ആഭ്യന്തരമന്ത്രാലയം പിന്‍വലിച്ചിരുന്നു. ഹോട്ടല്‍ ക്വാറന്റൈന്‍ യുഎഇയില്‍ നിര്‍ബന്ധമല്ലാത്തതിനാല്‍ താല്‍ക്കാലിക താമസം ലഭിച്ചാല്‍ കുറഞ്ഞ യാത്ര ചെലവില്‍ സൗദിയിലെത്താം. നിലവില്‍ സൗദിയില്‍ നിന്നും രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച്‌ നാട്ടില്‍ പോയ പ്രവാസികള്‍ക്ക് മാത്രമാണ് സൗദിയിലേക്ക് നേരിട്ട് മടങ്ങാന്‍ അനുമതിയുള്ളത്.

Related News