Loading ...

Home Gulf

ഒമാനിൽ എട്ട്​ വാക്​സിനുകള്‍ക്ക്​ മാത്രം അംഗീകാരം


മസ്​കത്ത്​: ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരുടെ പ്രവേശന വിലക്ക്​ സെപ്​റ്റംബര്‍ ഒന്ന്​ മുതല്‍ നീക്കാനിരിക്കെ അംഗീകാരമുള്ള വാക്​സിനുകളുടെ വിഷയത്തില്‍ വ്യക്​തത വരുത്തി ഒമാന്‍. എട്ട്​ വാക്​സിനുകള്‍ക്കാണ്​ അംഗീകാരമുള്ളതെന്ന്​ ആരോഗ്യമന്ത്രി ഡോ. അഹമ്മദ്​ അല്‍ സഈദി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അംഗീകാരമുള്ള വാക്​സിനുകള്‍:

ഫൈസര്‍-ബയോണ്‍ടെക്ക്​

ഓക്​സ്​ഫഡ്​ -ആസ്​ട്രാസെനക്ക

ആസ്​ട്രാസെനക്ക-കോവിഷീല്‍ഡ്

ജോണ്‍സണ്‍ ആന്‍റ്​ ജോണ്‍സണ്‍

സിനോ​വാക്​

മൊഡേണ

സ്​പുട്​നിക്​

സിനോഫാം

ഒമാനിലെത്തുന്നതിന്​ 14 ദിവസം മുമ്ബ്​ രണ്ടാമത്തെ ഡോസ്​ വാക്​സിന്‍ സ്വീകരിക്കണം. വിസ പുതുക്കാനും വാക്​സിനേഷന്‍ നിര്‍ബന്ധമാണ്​. ഇതിന് ഒരു ഡോസ്​ വാക്​സിനെങ്കിലും സ്വീകരിച്ചിരിക്കണം. ഒക്​ടോബര്‍ ഒന്നു മുതല്‍ സ്വദേശികളും വിദേശികളും രണ്ട്​ ഡോസ്​ വാക്​സിന്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാണ്​.

Related News