Loading ...

Home Music

സംസ്ഥാന പുരസ്‌കാരം; മികച്ച സംഗീതസംവിധായകൻ രമേഷ് നാരായൺ

2014 ലെ സംസ്ഥാന സർക്കാർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ സംഗീതസംവിധായകൻ രമേഷ് നാരായണിന് മികച്ച സംഗീതസംവിധായകനുള്ള പുരസ്‌കാരം. ഇത് രണ്ടാം തവണയാണ് രമേഷ് നാരായണിന് (ആദിത്യ കിരണങ്ങള്‍ അഞ്ജനമെഴുതിയ..) മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം ലഭിക്കുന്നത്. 2006 ൽ രാത്രിമഴ എന്ന ചിത്രത്തിലൂടെയായിരുന്നു ആദ്യമായി അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്. ബിജിബാലിനാണ് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം. വിവിധ സിനിമകളിലെ പശ്ചാത്ത സംഗീതമൊരുക്കിയതിനാണ് പുരസ്‌കാരം. തുടർച്ചയായി മൂന്നാം തവണയാണ് ബിജിബാലിന് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം ലഭിക്കുന്നത്. 2012 ൽ കളിയച്ഛൻ, ഒഴിമുറി, 2013 ൽ ബാല്യകാലസഖി തുടങ്ങിയവയായിരുന്നു ഇതിന് മുമ്പ് ബിജിബാലിന് മികച്ച പശ്ചാത്തല സംഗീതത്തിന് പുരസ്‌കാരം നേടിക്കൊടുത്ത ചിത്രങ്ങൾ.മികച്ച ഗായകനായി യേശുദാസിനേയും (ചിത്രം-വൈറ്റ് ബോയ്‌സ്), മികച്ച ഗായികയായി ശ്രേയ ഘോഷാലിനേയും (വിജനതയില്‍...ചിത്രം- ഹൗ ഓള്‍ഡ് ആര്‍ യു) തിരഞ്ഞെടുത്തു. ലസാഗു എന്ന ചിത്രത്തിലെ ഗാനം രചിച്ചതിന് ഒ എസ് ഉണ്ണികൃഷ്ണൻ മികച്ച ഗാനരചയിതാവിനുമുള്ള പുരസ്‌കാരം നേടി.

Related News