Loading ...

Home Gulf

കുവൈറ്റിൽ ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം ; 2 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

കുവൈറ്റ് സിറ്റി : കുവൈറ്റിലെ അബ്ദാലി റോഡില്‍ രണ്ട് ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. അഞ്ച് പേര്‍ മരിച്ചു . 15 പേര്‍ക്ക് പരിക്കേറ്റു .മരിച്ചവരില്‍ രണ്ട് ഇന്ത്യക്കാരും ഒരു ഈജിപ്ഷ്യനും ഒരു ബംഗ്ലാദേശിയും ഒരു നേപ്പാളിയുമാണുള്ളത്.അതെസമയം അപകടത്തില്‍ മരിച്ച ഇന്ത്യക്കാരില്‍ ഒരാള്‍ മലയാളിയാണ്. ക്രൗണ്‍ ട്രാന്‍സ്പോര്‍ട്ടില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ജോസഫ് സേവ്യരാണ് മരിച്ചത്. ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ തീപിടിത്തമുണ്ടാകുകയായിരുന്നു. തുടര്‍ന്ന് ജഹ്‌റയില്‍ നിന്നുള്ള അഗ്നിശമനസേന സംഘം സ്ഥലത്തെത്തി തീ അണച്ചു.

Related News