Loading ...

Home Gulf

ദോഹ ബുക്ക്​ ​ഫെയര്‍ 2022 ജനുവരിയില്‍

ദോഹ: ഖത്തറിലെയും ജി.സി.സിയിലെയും പുസ്​തക പ്രേമികള്‍ കാത്തിരിക്കുന്ന 31ാമത്​ ദേഹ ഇന്‍റര്‍നാഷനല്‍ ബുക്ക്​​ ഫെയര്‍ 2021 ജനുവരി 13 മുതല്‍ 22വരെ നടക്കും. ഖത്തര്‍ സാംസ്​കാരിക -കായിക മന്ത്രാലയത്തിനു കീഴിലെ കള്‍ചറല്‍ ആന്‍ഡ്​​ ഹെറി​റ്റേജ്​ ഇവന്‍റ്​സ്​ സെന്‍ററാണ്​ രാജ്യാന്തര പുസ്​തകമേളയുടെ പ്രധാന സംഘാടകര്‍. രാജ്യത്തിന്‍െറ ചരിത്രത്തിലെതന്നെ ഏറ്റവും മികച്ച പുസ്​തകമേളയായി പുതിയ എഡിഷന്‍ ദോഹ ഇന്‍റര്‍ നാഷനല്‍ ​ബുക്ക്​​ഫെയറിനെ മാറ്റാനുള്ള തയാറെടുപ്പിലാണ്​ സംഘാടകര്‍.

പുസ്​തകമേളയില്‍ പ​ങ്കെടുക്കുന്നവര്‍ക്കുള്ള രജിസ്​ട്രേഷന്‍ ​കഴിഞ്ഞദിവസം ആരംഭിച്ചു. നവംബര്‍ 21ന്​ രജിസ്​ട്രേഷന്‍ നടപടികള്‍ അവസാനിപ്പിക്കും. നവംബര്‍ 18നുള്ളില്‍ ഫീസ്​ അടക്കണം. പുസ്​തക പ്രസാധകര്‍, ലൈബ്രറികള്‍, കള്‍ചറല്‍ ഇന്‍സ്​റ്റിറ്റ്യൂഷന്‍, ഗവേഷണ കേന്ദ്രങ്ങള്‍, സര്‍വകലാശാലകള്‍, രാജ്യാന്തര സംഘടനകള്‍, മന്ത്രാലയങ്ങള്‍ എന്നിവര്‍ക്ക്​ മേളയില്‍ പ്രദര്‍ശന കൗണ്ടറുകള്‍ ഒരുക്കാം. www.dohabookfair.qa വെബ്​സൈറ്റ്​ വഴി പ​ങ്കെടുക്കുന്നവര്‍ക്ക്​ രജിസ്​റ്റര്‍ ചെയ്യാന്‍. ഇസ്​ലാമിക വിശ്വാസത്തിനും, തത്ത്വങ്ങള്‍ക്കും എതിരായതും, ഖത്തര്‍ സംസ്​കാരത്തെയും പാരമ്ബര്യത്തെയും ഹനിക്കുന്നതുമായ രീതിയിലുള്ള പുസ്​തകങ്ങളോ മറ്റോ പ്രദര്‍ശിപ്പിക്കരുത്​ എന്നീ നിബന്ധനങ്ങളടങ്ങിയ നിയമാവലിയും പുറത്തിറക്കി. പുസ്​തകങ്ങളുടെ വില്‍പന ഖത്തര്‍ റിയാല്‍ ഈടാക്കിയായിരിക്കണം.

കോവിഡിനും മുമ്ബായിരുന്നു ഏറ്റവും അവസാനമായി നടന്ന 30ാമത്​ ദോഹ രാജ്യാന്തര പുസ്​തകമേള. 10 ദിവസം ​നീണ്ട പ്രദര്‍ശനത്തില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ 3.20 ലക്ഷം പേര്‍ പുസ്​തക പവിലിയനുകള്‍ സന്ദര്‍ശിച്ചതായാണ്​ റിപ്പോര്‍ട്ട്​. 2.10 ലക്ഷം പുസ്​തകങ്ങളുടെ വില്‍പനയും നടന്നു.

വിവിധ വിഷയങ്ങളിലായി ഓപണ്‍ ഫോറങ്ങള്‍, സെമിനാര്‍, പ്രഭാഷണങ്ങള്‍, വിവിധ വിഭാഗങ്ങളിലായി പ്രത്യേക പ്രദര്‍ശനങ്ങള്‍ എന്നിവ കൊണ്ട്​ വൈവിധ്യംതീര്‍ത്തായിരുന്നു അവസാന ഫെസ്​റ്റിന്‍െറ സംഘാടനം.

31 രാജ്യങ്ങളില്‍നിന്നായി 335 പ്രസാധകര്‍ പങ്കാളികളായി. 35 വിദേശ പ്രസിദ്ധീകരണാലയങ്ങളുടെ 91 പവിലിയനുകളുമുണ്ടായിരുന്നു.

Related News