Loading ...

Home Gulf

കുവൈത്തിലേക്ക് ആഗസ്റ്റ് ഒന്നുമുതല്‍ വിദേശികള്‍ക്ക് നേരിട്ട് പോകാം

കുവൈത്ത് സിറ്റി: ആഗസ്റ്റ് ഒന്നുമുതല്‍ വിദേശികള്‍ക്ക് നേരിട്ട് വരുന്നതിന് പ്രവേശന വിലക്ക് ഉണ്ടാകില്ലെന്ന് മന്ത്രിസഭ വ്യക്തമാക്കി. എന്നാല്‍, നേരത്തെ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌പോലെ ഉപാധികളോടെയായിരുക്കും. കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച്‌ അംഗീകൃത വാക്‌സിനുകള്‍ പൂർണതോതില്‍ എടുത്തിരിക്കണം.

നിലവില്‍ സാധുവായ ഇഖാമയുണ്ടായിരിക്കണം. യാത്രക്ക് 72 മണിക്കൂര്‍ മുമ്ബ് സമയപരിധിയില്‍ പി.സി.ആര്‍ പരിശോധന നടത്തി കോവിഡ് മുക്തി തെളിയിക്കണം എന്നിങ്ങനെയാണീവ. ഫൈസര്‍, മോഡേണ, ആസ്ട്രസെനക, ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ എന്നീ വാക്‌സിനുകളാണ് കുവൈത്ത് അംഗീകരിച്ചിട്ടുള്ളത്. ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ വാക്‌സിന്‍ ഒറ്റ ഡോസ് ആണ്. ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവിഷീല്‍ഡ് വാക്‌സിന്‍ ആസ്ട്രസെനകയാണ്. ഇതും ഇവിടെ അംഗീകരിച്ചിട്ടുണ്ട്.

ആഗസ്റ്റ് ഒന്നുമുതല്‍ വിദേശികള്‍ക്ക് കുവൈത്തിലേക്ക് വരാന്‍ അനുവദിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചതായിരുനെങ്കില്ലും എന്തെങ്ങളിലും മാറ്റം വരുമോ എന്ന ആശങ്കയിലായിരുന്നു മലയാളികള്‍ അടക്കമുള്ളവര്‍.ആദ്യ ഘട്ട കെറോണ സമയത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ കുവൈത്ത് അംഗീകരിച്ച യു.എ.ഇ പോലുള്ള രാജ്യത്ത് 14 ദിവസം താമസിച്ച്‌ പി.സി.ആര്‍ ടെസ്റ്റ് നെഗറ്റീവ് റിസള്‍ട്ടുമായി വന്നാല്‍ മാത്രമേ വരാന്‍ സാധിക്കുമായിരുന്ന്‌നുള്ളു.

എന്നാല്‍,രണ്ടാം ഘട്ടത്തില്‍ അതീതീവ്ര സാഹചര്യം ഉടലെടുത്തതോടെ നില മാറി.പ്രത്യേകിച്ച്‌ ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ പൂണ്ണമായി നിര്‍ത്തി. എന്തായലും,കഴിഞ്ഞ മാസം മന്ത്രിസഭ ഇത് പ്രഖ്യാപിച്ചതാണെങ്കിലും അവസാന ഘട്ടത്തില്‍ അനിശ്ചിതത്വമോ മാറ്റമോ ഉണ്ടാകുമോ എന്ന ആശങ്കയിലായിരുന്ന പ്രവാസികള്‍ക്ക് തിങ്കളാഴ്ചത്തെ മന്ത്രിസഭ പ്രഖ്യാപനം ആശ്വാസമായി. മന്ത്രിസഭ പ്രഖ്യാപനത്തിന് ശേഷം ടിക്കറ്റ് എടുത്താല്‍ മതിയെന്ന് നേരത്തെ ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയിരുന്നു.

Related News